»   » ദി ഹാങ്ഓവര്‍ 2വില്‍ ബില്‍ ക്ലിന്റനും

ദി ഹാങ്ഓവര്‍ 2വില്‍ ബില്‍ ക്ലിന്റനും

Posted By:
Subscribe to Filmibeat Malayalam
Bill Clinton
2009ലെ സൂപ്പര്‍ കോമഡി ചിത്രമായ 'ദി ഹാങ്ഓവറി'ന്റെ രണ്ടാം ഭാഗത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും. സിനിമയിലെ ഒരു ചെറിയ വേഷത്തിലാണ് മുന്‍ പ്രസിഡന്റ് പ്രത്യക്ഷപ്പെടുന്നത്.

ബില്‍ ക്ലിന്റന്റെ രംഗങ്ങള്‍ കഴിഞ്ഞയാഴ്ച ബാങ്കോക്കില്‍ വെച്ച് ചിത്രീകരിച്ചുവെന്ന് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദി ഹാങ് ഓവര്‍ 2വില്‍ അണിനിരക്കുന്ന വന്‍താരയിലെ ഏറ്റവും അവസാനത്തെയാളാണ് ബില്‍.വെഡ്ഡിങ് ക്രാഷേഴ്‌സ് ഹീറോ ബ്രാഡ്‌ലി കൂപ്പര്‍, ഡ്യൂഡേറ്റ് താരം ഷാസ് ഗാള്‍ഫിയാന്‍കിസ്, പോള്‍ ജിയാംറ്റി തുടങ്ങിയവരാണ് ഹാങ് ഓവറില്‍2വിലെ പ്രധാന അഭിനേതാക്കള്‍.

എന്നാല്‍ ഒരു സൂപ്പര്‍താരത്തെ ഒഴിവാക്കിയതിലൂടെയാണ് ഈ സിനിമ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഹോളിവുഡിലെ മുന്‍നിരതാരമായ മെല്‍ ഗിബ്‌സനാണ് മറ്റു താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹാങ്ഓവര്‍ 2വില്‍ നിന്നും പുറത്തായത്.

മുന്‍കാമുകി ഓക്‌സാനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട മെല്‍ഗിബ്‌സനെ ഒഴിവാക്കണമെന്ന മറ്റുനടന്‍മാരുടെ ആവശ്യത്തിന് സംവിധായകന്‍ ടോഡ് ഫിലിപ്പ് വഴങ്ങുകയായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam