ഡയറിയുമായി ബ്രിട്നി നെറ്റില്‍
ഇന്റര്‍നെറ്റിലെ ബ്രിട്നി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. വിഷ ഗായികയുടെ സ്വകാര്യ ഡിജിറ്റല്‍ ഡയറികള്‍ ഉടന്‍ നെറ്റില്‍ പരസ്യപ്പെടുത്താന്‍ പോകുന്നു.
കഴിഞ്ഞ ആറുമാസമായി ബ്രിട്നി ഈ ഡിജിറ്റല്‍ ഡയറികള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നത്രേ. തന്റെ ജീവിതത്തിലെ നിര്‍ണായ നിമിഷങ്ങളുടെ വീഡിയോ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ബ്രിട്നി സ്പിയേഴ്സ്. ഇന്റര്‍നെറ്റില്‍ പ്രകാശനം ചെയ്യുമെന്നാണ് സൂചനയെങ്കിലും എംടിവിയിലും കാണിക്കാന്‍ ബ്രിട്നി ശ്രമിക്കുന്നുണ്ട്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡിജിറ്റല്‍ വീഡിയോ ഡയറിയില്‍ ഉണ്ടാവുകയെന്ന് കോണ്‍ടാക്ട് മ്യൂസിക് വെളിപ്പെടുത്തുന്നു. സ്വകാര്യ ജീവിതത്തിലെ സ്ഫോടനാത്മകമായ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തന്നെയാണ് ബ്രിട്നി തയ്യാറെടുക്കുന്നത്.
ഡയറിയിലെ ചില വെളിപ്പെടുത്തലുകള്‍ നമ്മെ വേദനിപ്പിക്കുമെന്നും മറ്റു ചിലവ ഞെട്ടിക്കുമെന്നുമാണ് കേള്‍ക്കുന്നത്.
മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈന്‍, മുന്‍ കാമുകന്‍ ജസ്റ്റിന്‍ ടിബെര്‍ലേക്ക് എന്നിവര്‍ക്ക് ഈ വാര്‍ത്ത ഭയമുണ്ടാക്കുന്നോ എന്ന വിവരം പിന്നാലെ അറിയാം.


Click it and Unblock the Notifications