കാമറൂണ്‍ പറയുന്നു, ശരീരം ദൃഢമെന്ന്
ഇരുപതുകളിലേതിനെക്കാള്‍ ഇപ്പോഴുളള തന്റെ ശരീരത്തെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് സെക്സ് ബോംബ് കാമറൂണ്‍ ഡയസ്.
ശാരീരികമായി ഏറെ ആയാസം വേണ്ടുന്ന റോളുകളാണ് താനിപ്പോള്‍ ചെയ്യുന്നതെന്നും അതിനാല്‍ ഉറച്ച ശരീരഘടനയുണ്ടെന്നും കാമറൂണ്‍ പറയുന്നു. ചാര്‍ളീസ് ഏഞ്ചല്‍സ് പോലുളള ചിത്രങ്ങളിലെ വേഷങ്ങള്‍ ഉറച്ച വയറും അരക്കെട്ടും പ്രദാനം ചെയ്തുവത്രേ!
ചിത്രത്തിലെ സംഘട്ടന രംഗങ്ങളെല്ലാം താന്‍ തന്നെയാണ് ചെയ്തതെന്നും കാമറൂണ്‍ വെളിപ്പെടുത്തുന്നു. പേശികള്‍ ഉറയ്ക്കാന്‍ ഇത് കാരണമായിട്ടുണ്ട്.
"ഇരുപതുകളില്‍ ഞാനെന്റെ ശരീരത്തെ സ്നേഹിച്ചതിനെക്കാളധികം ഇപ്പോള്‍ ഞാന്‍ അത് ആസ്വദിക്കുന്നു", കോണ്‍ടാക്ട് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ കാമറൂണ്‍ വെളിപ്പെടുത്തി.
ചെറുപ്പത്തില്‍ താനൊരു കായികതാരത്തെപ്പോലെ ചടുലയായിരുന്നു. വളര്‍ന്നപ്പോള്‍ ആ കഴിവ് നഷ്ടപ്പെട്ടു. എന്നാല്‍ ചില ചിത്രങ്ങളിലെ വേഷങ്ങള്‍ എന്റെ ശരീരത്തെ കരുത്തുറ്റതാക്കി.
ഒരിക്കല്‍ ശരീരത്തിന്റെ കരുത്ത് നിങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അത് നഷ്ടപ്പെടാന്‍ പിന്നെ അനുവദിക്കില്ലെന്നും കാമറൂര്‍ പറയുന്നു. തന്റെ ശരീരത്തിന്റെ കരുത്തിന് ചാര്‍ളീസ് ഏഞ്ചല്‍സ് എന്ന ചിത്രത്തിലെ വേഷത്തോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും കാമറൂണ്‍ ഡയസ് കോണ്‍ടാക്ട് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications