ജസീക്ക വസ്‌ത്രം ധരിയ്‌ക്കുന്നത് പുരുഷന്മാര്‍ക്ക് വണ്ടി!
ഇങ്ങനെ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കുറച്ചേറെ ധൈര്യം വേണം. അതു ജസീക്ക സിംപ്‌സണെ കണ്ട് പഠിയ്‌ക്കുകയും വേണം.
വസ്‌ത്രധാരണത്തെക്കുറിച്ചാണ് ഗായികയും നടിയുമായ ജസീക്ക സധൈര്യം ഒരു കാര്യം തുറന്നടിച്ചിരിക്കുന്നത്. ജസീക്ക പറഞ്ഞതെന്താണെന്നറിയേണ്ടേ - ഞാന്‍ വസ്‌ത്രം ധരിയ്‌ക്കുന്നത് പുരുഷന്മാര്‍ക്ക് വേണ്ടിയാണ്( വസ്‌ത്രം ധരിയ്‌ക്കാതിരിക്കുന്നതാണോ എന്നത് മറ്റൊരുകാര്യം).
എന്തായാലും ജസീക്ക ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ഇതില്‍ ഒരു അപാകതയുമുള്ളതായി ജസീക്കയ്‌ക്കു തോന്നിയിട്ടില്ലത്രേ. മാത്രമല്ല നല്ലാതാണെന്നു തോന്നുകയും ചെയ്‌തു!
ഞാന്‍ വസ്‌ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴൊക്കെ പുരുഷന്മാര്‍ക്കുവേണ്ടിയാണ് ഞാന്‍ വസ്‌ത്രം ധരിയ്‌ക്കുന്നതെന്ന ചിന്ത മനസ്സിലുണ്ടാകം. അതിനനുസരിച്ചുള്ള വസ്‌ത്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാറുള്ളു-താരം പറയുന്നു.


Click it and Unblock the Notifications