twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാര്‍ദാഷിയാന് ജയില്‍ ശിക്ഷ

    By Super
    |

    തെറ്റിദ്ധരിക്കരുത്. കിം കാര്‍ദാഷിയാനല്ല പ്രതി. കിമ്മിന്റെ ഇളയ സഹോദരി കോള്‍ കാര്‍ദാഷിയാനെയാണ് ലോസ് ഏഞ്ചല്‍സ് കോടതി 30 ദിവസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

    വെളളമടിച്ച് വണ്ടിയോടിച്ചതിന് കോള്‍ കാര്‍ദാഷിയാനെ 2007ല്‍ കോടതി നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് നിര്‍ബന്ധ ജയില്‍ ശിക്ഷ.

    36 മാസം നല്ല നടപ്പും കാലിഫോര്‍ണിയ ട്രാന്‍‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ സാമൂഹ്യസേവന പ്രവര്‍ത്തനവും കോള്‍ അനുഷ്ഠിക്കണമെന്നായിരുന്നു 2007ലെ കോടതി വിധി. മദ്യത്തിനെതിരെയുളള ബോധവല്‍ക്കരണങ്ങളില്‍ പങ്കെടുക്കാനും കോളിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

    കോടതിയുടെ ആവശ്യങ്ങളില്‍ പലതും സുന്ദരി അവഗണിച്ചിരുന്നു. ജയിലില്‍ കിടക്കാന്‍ തന്റെ സഹോദരി തയ്യാറാണെന്നും അവളുടെ തെറ്റുകള്‍ മറ്റുളളവര്‍ക്ക് പാഠമാകണമെന്നും കിം കാര്‍ദാഷിയാന്‍ തന്റെ ബ്ലോഗിലെഴുതിയ അറിയിപ്പില്‍ ആവശ്യപ്പെടുന്നു. ഉത്തരവാദിത്വത്തോടെ മദ്യപിക്കാനും ലഹരിയില്‍ വാഹനമോടിക്കുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കാനുമാണ് കിമ്മിന്റെ ഉപദേശം.

    കാര്‍ദാഷിയാന്മാരുടെ അമ്മയും സമാനമായ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ചില തെറ്റുകളുടെ വ്യാപ്തി മനസിലാകാന്‍ കഠിനമായ ശിക്ഷകള്‍ വേണ്ടിവരുമെന്ന് ക്രിസ് ജെന്നര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

    Read more about: kim kardashian
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X