മണ്‍റോയുടെ സെക്സ് ടേപ്പിന് ആറു കോടി

By Staff

ഹോളിവുഡ് മാദകതാരം മെര്‍ലിന്‍ മണ്‍റോയുടെ സെക്സ് ടേപ്പ് മറ്റാരും കാണാതിരിക്കാന്‍ ഏതാണ്ട് ആറു കോടി രൂപ നല്‍കി വ്യവസായി സ്വന്തമാക്കി. ഏഴര ലക്ഷം ബ്രിട്ടീഷ് പൗണ്ട് നല്‍കി ന്യൂയോര്‍ക്കിലെ ഒരു വ്യവസായിയാണ് ഈ ടേപ്പ് വാങ്ങിയത്.

1950കളില്‍ ചിത്രീകരിച്ചതാണ് ഈ സെക്സ് ടേപ്പെന്ന് കരുതുന്നു. ബ്ലാക്ക് ആന്റ് വൈറ്റിലുളള ചിത്രത്തില്‍ അപരിചിതനായ ഒരാളുമായി മണ്‍റോ വേഴ്ച നടത്തുന്ന ദൃശ്യങ്ങളാണുളളത്. മണ്‍റോ പ്രശസ്തയാവുന്നതിനും മുമ്പ് ചിത്രീകരിച്ച ടേപ്പാണിത്. മുപ്പത്തിയാറാം വയസില്‍ 1962ല്‍ മരണപ്പെടും വരെ ഹോളിവുഡ് മാദകത്വത്തിന്റെ അവസാന വാക്കായിരുന്നു മെര്‍ലിന്‍ മണ്‍റോ.

മണ്‍റോയുടെ കീര്‍ത്തി സംരക്ഷിക്കാനാണ് വന്‍ തുക നല്‍കി വ്യവസായി ഈ ടേപ്പ് സ്വന്തമാക്കിയത്. ടേപ്പ് പുറംലോകം കാണിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടത്രേ!

മണ്‍റോയുടെ ഒരു ഡോക്യുമെന്ററിയെക്കുറിച്ച് ഗവേഷണം നടത്തിയ കേയാ മോര്‍ഗന്‍ എന്നയാളാണ് ഇത്തരത്തില്‍ ഒരു സെക്സ് ടേപ്പിന്റെ ഉറവിടം കണ്ടെത്തിയത്. മുന്‍ എഫ്‍ബിഐ ഉദ്യോഗസ്ഥനാണത്രേ ഈ ടേപ്പിനെക്കുറിച്ച് മോര്‍ഗനോട് സൂചിപ്പിച്ചത്.

മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി, അദ്ദേഹത്തിന്റെ സഹോദരന്‍ ബോബി എന്നിവര്‍ക്ക് മണ്‍റോയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനാല്‍ 1960കളില്‍ എഫ്‍ബിഐ ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.

ഇത്തരം ഒരു ടേപ്പുണ്ടെന്ന് ഒരാള്‍ എഫ്‍ബിഐയ്ക്ക് വിവരം നല്‍കുകയും അയാള്‍ അത് അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കുകയും ചെയ്തു. എഫ്‍ബിഐയ്ക്ക് നല്‍കിയ ടേപ്പിന്റെ കോപ്പി അയാള്‍ സ്വന്തം കൈകളില്‍ സൂക്ഷിക്കുകയും മരിക്കും മുമ്പ് സ്വന്തം മകന് കൈമാറുകയും ചെയ്തിരുന്നു.

മുന്‍ എഫ്‍ബിഐ ഉദ്യോഗസ്ഥനില്‍ നിന്നും ഈ വിവരങ്ങള്‍ ശേഖരിച്ച മോര്‍ഗന്‍ അയാളെ തേടിപ്പിടിക്കുകയും കോപ്പി ഏഴര ലക്ഷം ബ്രിട്ടീഷ് പൗണ്ടിന് അമേരിക്കന്‍ വ്യവസായിക്ക് വാങ്ങിക്കൊടുക്കാന്‍ ബ്രോക്കറായി പ്രവര്‍ത്തിക്കുകയും ചെയ്യുകയായിരുന്നു.

എഫ്‍ബിഐ രേഖകളില്‍ ഈ ടേപ്പിനെക്കുറിച്ച് ഇങ്ങനെയാണ് പരാമര്‍ശിക്കുന്നത്, "ഒരാള്‍ അന്വേഷകരെ ഒരു ടേപ്പ് കാണിച്ചിരുന്നു. ഇതില്‍ മെര്‍ലിന്‍ മണ്‍റോ ലൈംഗിക വൈകൃതങ്ങള്‍ ചെയ്യുന്ന രംഗങ്ങളാണ് ഉണ്ടായിരുന്നത്".

മണ്‍റോയുടെ ഭര്‍ത്താവ് ജോയ് ഡിമാഗിയോ ഈ ടേപ്പ് 12,000 ബ്രിട്ടീഷ് പൗണ്ടിന് വാങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും എഫ്‍ബിഐ രേഖകളിലുണ്ട്.

1962 ആഗസ്റ്റ് അഞ്ചിന് വിഷം കഴിച്ച് മരിച്ച നിലയിലാണ് മണ്‍റോയുടെ മൃതദേഹം കണ്ടെത്തിയത്. മെര്‍ലിനെ കൊലപ്പെടുത്തിയതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. കെന്നഡി സഹോദരന്മാരുമായുണ്ടായിരുന്ന അവിഹിത ബന്ധം, സിഐഎ, മാഫിയ ഇവയൊക്കെ കൊലപാതകത്തിനുളള കാരണങ്ങളായി പലരും പറയുന്നുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X