കത്തി, ജ്വലിച്ചു, പിന്നെ അണഞ്ഞു

By Staff

ഏതൊരു കുന്നിനും ഒരു കുഴിയുണ്ടെന്ന് പഴമക്കാര്‍ എപ്പോഴും ഓര്‍മ്മിക്കുന്നതാണ്. ക്രിസ്റ്റിയാനോ റോണാള്‍ഡോയും കാമുകി നെരേദിയയും കെട്ടിമറിഞ്ഞതും പൊട്ടിച്ചിരിച്ചതും പുണര്‍ന്ന് പിണഞ്ഞതുമൊക്കെക്കണ്ട് അസൂയപ്പെട്ടവര്‍ക്ക് ഒടുവില്‍ സന്തോഷിക്കാന്‍ വകയായി. ഇരുവരും പിരിഞ്ഞുവത്രേ!

ഇറ്റലിയിലെ സര്‍ദീനിയ ബീച്ചില്‍ ഇരുവരും അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ചൂടപ്പം പോലെയാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ഉളളില്‍ തിരയടിക്കുന്ന കാമത്തിന്റെ കടലുമായി തീരങ്ങളില്‍ ഇവര്‍ മദിച്ചു പുളച്ചു. പലപ്പോഴും തുണി പേരിനു പോലും ഉണ്ടായിരുന്നില്ല.

ഏല്ലാ ബന്ധത്തിനും ഒടുവിലാതാ പൂര്‍ണവിരാമം. എന്താണ് ഇണകളുടെ വേര്‍പിരിയലിന് കാരണമെന്ന് പക്ഷേ, ആര്‍ക്കുമറിയില്ല. പറഞ്ഞു കേള്‍ക്കുന്ന കഥകള്‍ പലതാണ്. റിയല്‍ മാഡ്രിഡിന്റെ ഡിഫന്‍ഡര്‍ സെര്‍ഗിയോ രാമോസുമായും നെരേദിയയ്ക്ക് ഏതാണ്ടിതുപോലൊരു ബന്ധം മുമ്പുണ്ടായിരുന്നത്രേ! ഈ ക്ലബിനു വേണ്ടി റൊണാള്‍ഡോ കരാര്‍ ഒപ്പുവെയ്ക്കുമെന്ന് കനത്ത അഭ്യൂഹങ്ങളുണ്ട്. ഒരുമിച്ച് കളിക്കുമ്പോള്‍ സെര്‍ഗിയോ തന്നെ നോക്കി ആക്കിച്ചിരിക്കുമെന്ന് ക്രിസ്റ്റിയാനോ ഭയക്കുന്നുണ്ടോ ആവോ?

പിന്നെ പറഞ്ഞു കേള്‍ക്കുന്ന കഥ, ക്രിസ്റ്റിയാനോയുടെ അമ്മയുമായി ബന്ധപ്പെട്ടാണ്. തന്റെ മകനില്‍ പണം തട്ടാനാണ് ഈ ആട്ടക്കാരി അവനൊപ്പം കൂടിയിരിക്കുന്നതെന്ന് അവര്‍ക്ക് വേവലാതിയുണ്ടത്രേ! അവര്‍ നെരേദിയയെ നേരിട്ട് കണ്ടാല്‍ കാന്താരിമുളകരച്ച് കണ്ണിലും പിന്നെ വേണ്ടാത്ത പലേടത്തും തേച്ചു പിടിപ്പിക്കുമെന്ന് റൊണാള്‍ഡോ ഭയക്കുന്നുണ്ടാവും.

എന്തായാലും ഒന്നുറപ്പാണ്. ഇരുവരും പിരിഞ്ഞു കഴിഞ്ഞു. കാമുകനെ പിരിഞ്ഞ് നെരേദിയ ഇബിസയ്ക്ക് വിമാനം കയറി. അണയാന്‍ പോയ തീനാളം ആളിക്കത്തിയതായിരുന്നു സരേദിയ കടപ്പുറത്ത് കുറച്ചുനാള്‍ മുമ്പ് നാം കണ്ടത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X