പഴയ ഭാര്യയെ കളയാന്‍ 230 കോടി!!

By Staff

മുന്‍ ഭാര്യ ഹീതര്‍ മീല്‍സിന്റെ ശല്യം ഒഴിവാക്കാന്‍ സര്‍ പോള്‍ മക്കാര്‍ട്ടിനി വാഗ്ദാനം ചെയ്ത തുക കേട്ട് ഞെട്ടരുത്. 30 മില്യണ്‍ പൗണ്ട്. അഥവാ 233 കോടി 80 ലക്ഷം രൂപ. മക്കായും മീല്‍സും തമ്മിലുളള വിവാഹ മോചന കേസ് ഒത്തുതീര്‍ക്കാനാണ് ഈ ഭീമമായ തുക അദ്ദേഹം വാഗ്ദാനം ചെയ്തത്.

"തുകയിത്രയും നല്‍കാം, ആ നാശത്തെ എന്റെ ചുമലില്‍ നിന്നും ഒന്നെടുത്തു മാറ്റൂ" എന്നാണത്രേ, മക്കാ തന്റെ വക്കീലന്മാരോട് പറഞ്ഞത്.

നീണ്ടുപോകുന്ന കോടതിയുദ്ധത്തില്‍ മക്കാര്‍ട്ടിനിയുടെ സകല ക്ഷമയും നശിച്ചു കഴിഞ്ഞു.

"എനിക്ക് വേറെ പണിയുണ്ട്. കുറെക്കാലമായി കേസെന്നും പറഞ്ഞ് കോടതി കയറിയിറങ്ങുന്നു. എങ്ങനെയും ഇതിനെയൊന്ന് ഒഴിവാക്കി തരണം", മക്കാ പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മക്കായുടെ വാഗ്ദാനം മീല്‍സുമായി സംസാരിക്കാമെന്ന് അഭിഭാഷകര്‍ അദ്ദേഹത്തെ അറിയിച്ചു.

ബീറ്റില്‍സ് എന്ന ട്രൂപ്പിലൂടെ ലോകം കീഴടക്കിയ സര്‍ പോള്‍ മക്കാര്‍ട്ടിനിയുടെ നാലാം ഭാര്യയാണ് ഹീതര്‍ മീല്‍സ്.

ആദ്യ ഭാര്യ ഡോട്ട് റോണുമായുളള ബന്ധം മൂന്നു വര്‍ഷം നീണ്ടു നിന്നു. ഈ ബന്ധം വേര്‍പിരിഞ്ഞ ശേഷം നടി ജെയ്ന്‍ ആഷറെ മക്കാ വിവാഹം കഴിച്ചു. അഞ്ചു വര്‍ഷം ഈ ദാമ്പത്യം നീണ്ടു നിന്നു. 1968ല്‍ ഇരുവരും പിരിഞ്ഞതിനെ തുടര്‍ന്ന് മക്കാര്‍ട്ടിനി ലിന്റ ഈസ്റ്റ്മാനെ വിവാഹം കഴിച്ചു.

സ്തനാര്‍ബുദത്തെ തുടര്‍ന്ന് ലിന്റ മരിച്ച ശേഷമാണ് 2002ല്‍ ഹീതര്‍ മീല്‍സിനെ അദ്ദേഹം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുഞ്ഞു പിറന്നതിനു ശേഷം 2006ല്‍ ഇവര്‍ വിവാഹമോചനം നേടി. ലിന്റ ഈസ്റ്റ്മാനില്‍ മക്കായ്ക്ക് നാലു കുട്ടികളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X