"കുഞ്ഞൊക്കെയായാല്‍ പിന്നെന്തു ജീവിതം?"
കാര്യം ഏത് സാറ പറഞ്ഞാലും നാം അംഗീകരിക്കണം. കെട്ടി രണ്ടു പിള്ളേരുമൊക്കെയായാല്‍ പിന്നെ വിചാരിക്കുന്നതു പോലെ ജീവിതം ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. അതുകൊണ്ടാണ് തല്‍ക്കാലം ജീവിതമാസ്വദിക്കാം, കുഞ്ഞുങ്ങള്‍ പിന്നെ മതിയെന്ന് സാറാ മൈക്കേല്‍ ഗെല്ലര്‍ തീരുമാനിച്ചത്.
വന്യമായ ജീവിതം അതിന്റെ എല്ലാ തീവ്രതയോടും കൂടി ആസ്വദിക്കണമെന്നാണ് സാറായുടെ ആദര്‍ശം. എല്ലാ രാത്രിയും മതിയാവോളം വൈന്‍ കുടിക്കണമെന്നും വെളുക്കും വരെ നൃത്തം ചെയ്യണമെന്നുമൊക്കെയുളള ആഗ്രഹം ഒരു കുഞ്ഞു ജനിച്ചാല്‍ പിന്നെ നടക്കുമോ? ന്യൂയോര്‍ക്കിലെ വീട്ടിലെത്തിയാല്‍ സ്വഭാവത്തിലെ വന്യത മുഴുവന്‍ പുറത്തു വരുമെന്നും സാറ പറയുന്നു.
സാറായെ അവളുടെ ഇഷ്ടത്തിന് വിടാനാണ് ഭര്‍ത്താവ് ഫ്രെഡി പ്രിന്‍സ് ജൂനിയറും തീരുമാനിച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ വേണമെന്ന് ഫ്രെഡിക്കും കൂടി തോന്നണമല്ലോ!
മാക്സിം മാസിക 2008ലെ വുമണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത് സാറയെ ആണ്. അതിന്റെ ആഘോഷത്തിമിര്‍പ്പിലാണ് ഇപ്പോള്‍ സാറാ മൈക്കേല്‍ ഗെല്ലെര്‍.


Click it and Unblock the Notifications