പോരാ പോരാ, ഭംഗിയിത് പോര
മികച്ച സ്തനഭംഗി മോഹിച്ച് ഒരു സ്ത്രീ എത്ര തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാകും? ബ്രിട്ടീഷ് മോഡല്‍ അലീഷ്യ ഡൗവല്‍ ഇത് പതിനാലാം തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത്. ഒരു പക്ഷേ, ഏറ്റവും കൂടുതല്‍ തവണ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായ താരം എന്ന ബഹുമതിയും അലീഷ്യയ്ക്ക് തന്നെയായിരിക്കും.
ഡോക്ടര്‍മാരൊക്കെ വേണ്ടാ, വേണ്ടാ എന്ന് പറഞ്ഞിട്ടും അനുസരിക്കാനുളള ഭാവമൊന്നും അവര്‍ക്കില്ല. ഈ ശസ്ത്രക്രിയാ ഭ്രമം ചിലപ്പോള്‍ തന്നെ കൊന്നേക്കാമെന്ന തിരിച്ചറിവൊക്കെ അലീഷ്യയ്ക്കുണ്ട്. എന്നാല്‍ അങ്ങനെയെങ്കിലും ചെയ്ത് മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞാല്‍ പിന്നെ ഒരു ഡോക്ടര്‍ക്കും ഒന്നും പറയാനുണ്ടാവില്ല.
അലീഷ്യ മാത്രമല്ല, പന്ത്രണ്ടു വയസുളള മകളും മാറിട ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടുവത്രേ! ജന്മദിന സമ്മാനങ്ങളുടെ പട്ടികയില്‍ ഐപോഡും കേറ്റ് മോസ് ഉപയോഗിക്കുന്ന പെര്‍ഫ്യൂമും പിന്നെ മാറിട ശസ്ത്രക്രിയയ്ക്കുളള ആവശ്യവുമാണുണ്ടായിരുന്നത്. ഏതായാലും മകളെയും സര്‍ജറി റൂമിലെത്തിച്ചു, അലീഷ്യ.
ഏറ്റവും അവസാനം ചെയ്ത ശസ്ത്രക്രിയ ശരിയായില്ലെന്നും അതിന്റെ പോരായ്മ മാറ്റാനാണ് പുതിയതെന്നും നടി പറയുന്നു..


Click it and Unblock the Notifications