ബിക്കിനിയിടാന്‍ നാണമെന്തിന്?
ഇംഗ്ലീഷ് നടി ഡെയിം ഹെലന്‍ മിറെനെ സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മറക്കാത്തവര്‍ ഒരു കാര്യം കൂടി ഉറപ്പിച്ചു. ഈ അറുപത്തി രണ്ടാം വയസിലും ആ അംഗവടിവിന് ഇപ്പോഴുമുണ്ട് മാദകത്വം.
ഇറ്റലിയില്‍ അവധിക്കാലമാഘോഷിക്കാന്‍ ഭര്‍ത്താവ് ടെയിലര്‍ ഹാക്ക്ഫോര്‍ഡുമൊത്ത് വന്നതാണ് ഹെലന്‍. തിളയ്ക്കുന്ന ഒരു യൗവനകാലത്തിന്റെ ഓര്‍മ്മകളുടെ ഓളത്തില്‍ മനസൊന്നു ചാഞ്ചാടിയതു കൊണ്ടാവാം, അടിപൊളി ബിക്കിനിയിലാണ് ഹെലന്‍ കുളിക്കാനിറങ്ങിയത്. ഒരു തലമുറയുടെ മുഴുവന്‍ രോമാഞ്ചമായിരുന്ന ആ മേനിയഴക് ചുവന്ന ബിക്കിനിയ്ക്കുളളിലിരുന്ന് പുറത്തുചാടാന്‍ വെമ്പിത്തരിച്ചു.
ദി ക്വീന്‍ എന്ന ചിത്രത്തിലെ ഹെര്‍ മെജസ്റ്റി റോളാണ് ഹെലെനെ വിശ്വപ്രസിദ്ധയാക്കിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് അവര്‍ക്ക് ഓസ്കാര്‍ അവാര്‍ഡും ലഭിച്ചു. 1969ല്‍ പുറത്തിറങ്ങിയ ഏജ് ഓഫ് കണ്‍സെന്റ് എന്ന ചിത്രത്തിലെ രംഗങ്ങളും ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.
ഈ പ്രായത്തിലും വേണ്ടി വന്നാല്‍ നഗ്നരംഗങ്ങളില്‍ അഭിനയിക്കുമെന്നും ഹെലന്‍ പറയുന്നു. ഏത് ഹോളിവുഡ് സുന്ദരിയുടെയും അഴകളവുകളോട് കിടപിടിക്കുന്ന അംഗവടിവ് ഈ പ്രായത്തിലും നിലനിര്‍ത്തുന്ന ഹെലന് ആത്മവിശ്വാസത്തോടെ തന്നെ അതു പറയാം.


Click it and Unblock the Notifications