ലൈംഗിക ഭാവനകള് യാഥാര്ഥ്യമാക്കാന് കേറ്റ്
ടൈറ്റാനിക്കിലൂടെ ലോകമെങ്ങും തരംഗം സൃഷ്ടിച്ച കേറ്റ് വിന്‍സ്ലെറ്റ് വീണ്ടും.
"താന്‍ സ്വപ്‌നം കണ്ട ലൈംഗിക ഭാവനകള്" യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിത്തിരിയ്‌ക്കുന്ന ഒരു വീട്ടമ്മയുടെ വേഷത്തിലാണ് ടൈറ്റാനിക് സുന്ദരി ഇത്തവണ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
1973ലെ ബെസ്റ്റ് സെല്ലറായ എറികാ ജോങിന്റെ വിവാദ നോവല്‍ ഫിയര്‍ ഓഫ് ഫ്‌ളൈയിങിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിലാണ് കേറ്റ് വേഷമിടുന്നത്.
കുടുംബത്തിന്റെ പരിധികള്‍ക്കുള്ളില്‍ അകപ്പെട്ട ഒരു വീട്ടമ്മ സ്വയം തിരിച്ചറിയുന്നതായിരുന്നു ഫിയര്‍ ഓഫ് ഫ്‌ളൈയിങിന്റെ പ്രമേയം. സ്‌ത്രീയുടെ ലൈംഗികാഭിനിവേശങ്ങള്‍ തുറന്ന് പറഞ്ഞ നോവല്‍ അക്കാലത്ത് വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.
വിശ്വസ്‌തനല്ലാത്ത ഭര്‍ത്താവില്‍ നിന്നും അവഗണന നേരിടുന്ന വീട്ടമ്മയായ ഇന്‍ഡോറ വിങ് എന്ന കഥാപാത്രത്തെയാണ് കേറ്റ് ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുക.
നോവല്‍ അതേപടി സിനിമയാക്കുകയാണെങ്കില്‍ ചിത്രത്തില്‍ ഏറെ കിടപ്പറ രംഗങ്ങള്‍ ഉണ്ടാകുമെന്ന കാര്യമുറപ്പാണ്. ചിത്രത്തില്‍ കേറ്റിനെ നായികയാക്കുന്നതിലൂടെ ഒരു സമാന്തര ചിത്രമൊരുക്കുകയെന്ന ലക്ഷ്യത്തിനപ്പുറം വാണിജ്യ വിജയം കൂടിയാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റ് ഇതുവരെ കേറ്റ് മാത്രമാണ് വായിച്ചിട്ടുള്ളത്. കേറ്റ് ആ വേഷത്തിന് ഏറെ അനുയോജ്യ കൂടിയാണെന്ന് ചിത്രം സംവിധാനം ചെയ്യുന്ന ഡയാന ഇംഗ്ലീഷ് പറയുന്നു.


Click it and Unblock the Notifications