ഗാഗയ്ക്ക് ആസ്‌ത്രേലിയയില്‍ മുട്ടയേറ്

നല്ല അസ്സല്‍ മുട്ടയേറായിരുന്നു ഗാഗയ്ക്കു നേരെ അസ്‌ത്രേലിയയില്‍ അരങ്ങേറിയത്. പുതിയ ആല്‍ബമായ ബോണ്‍ ദിസ് വേയുടെ പ്രചാരണത്തിനായിട്ടാണ് ഇരുപത്തിയഞ്ചുകാരിയായ ഗാഗ ആസ്‌ത്രേലിയയില്‍ എത്തിയത്.
സിഡ്‌നിയിലെ ഒരു നിശാക്ലബ്ബ് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഒരു കൂട്ടമാളുകള്‍ ഗാഗയ്ക്കുനേരേ മുട്ടയെറിയുകയായിരുന്നു. ഗാഗ ഏറ് കൊള്ളാതെ രക്ഷപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്നവര്‍ക്കെല്ലാം ഏറ് കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാഗയെ സിഡ്‌നി സര്‍ക്കാര്‍ പൌരത്വം നല്‍കി ആദരിച്ചിട്ട് അധിക കാലമായിട്ടില്ല. ഇതിന് പിന്നാലെയാണ് ഈ മുട്ടയേറ് സ്വീകരണം.
സ്വവര്‍ഗാനുരാഗികള്‍ക്കും ഹിജഡകള്‍ക്കും നല്‍കുന്ന അകമഴിഞ്ഞ പിന്തുണയ്ക്കുള്ള അംഗീകാരമായാണ് ഗാഗയ്ക്ക് ആസ്‌ത്രേലിയ പൗരത്വം നല്‍കിയത്.


Click it and Unblock the Notifications











