ഡൈവോഴ്സിനു മുമ്പേ പാമിക്ക് വീണ്ടും പ്രേമം
മൂന്നാം ഭര്‍ത്താവ് റിക്ക് സോളമനെ മൊഴി ചൊല്ലാന്‍ അപേക്ഷയും നല്‍കി കാത്തിരിക്കുകയാണ് പമേല ആന്റേഴ്സണ്‍. വിധി വരും മുമ്പേ പാമിക്ക് വീണ്ടുമൊരു പ്രണയം. ഡച്ച് മജീഷ്യന്‍ ഹാന്‍സ് ക്ലോക്കാണ് പാമിയുടെ മനം കവര്‍ന്ന പ്രണയ ജാലവിദ്യക്കാരന്‍.
റിക്ക് സോളമന്‍ നോക്കി നില്‍ക്കെ പാമി ഹാന്‍സുമായി ജര്‍മ്മനിയിലേയ്ക്ക് പറക്കുകയും ചെയ്തു. ഹാന്‍സിന്റെ ടെലിവിഷന്‍ പരിപാടിയില്‍ സഹായിക്കാനാണ് പമേല ജര്‍മ്മനിയില്‍ പോയത്.
ജര്‍മ്മനിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഇരുവരും പത്രക്കാരുടെ മുന്നില്‍ വെച്ചു തന്നെ ചുണ്ടോട് ചുണ്ട് ചേര്‍ത്ത് ചുംബനം കൈമാറിയെന്ന് ഡെയിലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് പമേല റിക്ക് സോളമനെ വിവാഹം കഴിച്ചത്. നാലു മാസത്തിനകം വിവാഹ മോചനത്തിന് അപേക്ഷയും നല്‍കി.
റിക്കില്‍ നിന്നും പാമി ഗര്‍ഭം ധരിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു. ഏതായാലും പുതിയ പ്രണയത്തിന്റെ മായാജാലം ജര്‍മ്മനിയില്‍ അനുഭവിക്കുകയാണ് പാമിയിപ്പോള്‍


Click it and Unblock the Notifications











