രാജകുമാരനുമൊത്ത് പമേലയുടെ ഡേറ്റിങ്
പ്രമുഖ മോഡലും ഹോളിവുഡ് താരമവുമായ പമേല ആന്റേഴ്‌സണിന് പുതിയ കാമുകന്‍. ഹോളിവുഡില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് ആള്‍ സാധാരണക്കാരനല്ല ഒരു രാജകുടുംബാംഗമാണ് .
അബുദബി രാജുകുടുംബത്തിലെ ഇളമുറക്കാരനെയാണത്രേ ഇപ്പോള്‍ പാമിയുടെ ഉള്ളംകയ്യിലുള്ളത്. യുഎഇയില്‍ വച്ച് പമേല ഈ രാജകുമാരനുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും ചെയ്‌തുവെന്നാണ് സൂചന.
എന്നാല്‍ തന്റെ പുതിയ കാമുകനെക്കുറിച്ച് തെളിച്ചെന്തെങ്കിലും പറയാന്‍ നാല്‍പ്പത്തിയൊന്നുകാരായായ ഈ ഗ്ലാമര്‍ താരം തയ്യാറാവുന്നില്ല. ഏതാനും ചില അടുത്ത കൂട്ടുകാരോടല്ലാതെ മറ്റാരോടും ഈ രാജകുമാരന്റെ പേരുപോലും പാമി വെളിപ്പെടുത്തിയിട്ടില്ലത്രേ.
പക്ഷേ കക്ഷിയ്‌ക്ക് പാമിയൊരു ചെല്ലപ്പേരിട്ടിട്ടുണ്ട്. മില്‍ക് ഷെയ്‌ക്ക്. ജൂണില്‍ മെ എ വിഷ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അബുദാബിയില്‍ പോയപ്പോഴാണത്രേ രാജകുമാരനെ കണ്ടുമുട്ടിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പമേല ആന്‍ഡേഴ്സന്‍ ചിത്രങ്ങള്‍


Click it and Unblock the Notifications