ജസീക്കയുടെ മാറിടവും ശരിയല്ലെന്ന്
കിം കാര്‍ദാഷിയാന്റെ നിതംബം പഴന്തുണിയില്‍ പൊതിഞ്ഞ ചീഞ്ഞ വെണ്ണയാണെന്ന് പറഞ്ഞ് നാവെടുക്കും മുമ്പെ പാരിസ് ഹില്‍ട്ടണ്‍ ജസീക്കാ സിംപ്സന്റെ മാറിടത്തിനെതിരെ.
ജസീക്കയുടെ മാറിടങ്ങള്‍ വല്ലാതെയങ്ങ് വലുതായിപ്പോയെന്നാണ് പാരിസിന്റെ പരാതി. മാറിടങ്ങളെന്നാല്‍ തന്റേതു പോലെയിരിക്കണമെന്നാണ് സുന്ദരിയുടെ പക്ഷം.
"എന്റെ മാറിടങ്ങളാണ് എനിക്കിഷ്ടം. വലിപ്പമേറിയ മാറിടം ഞാനിഷ്ടപ്പെടുന്നില്ല", പാരിസ് പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ പ്രസ്താവന തെളിയിക്കാന്‍ സുതാര്യമായ മേല്‍വസ്ത്രമണിഞ്ഞാണ് പാരിസ് കഴിഞ്ഞ ദിവസം ലണ്ടനിലെ ദി സാന്റേഴ്സണ്‍ ഹോട്ടലിലെത്തിയത്.
കിമ്മിന്റെ നിതംബങ്ങളെക്കുറിച്ചുളള തമാശ അതിരു കടന്നു പോയെന്ന് മനസിലാക്കി കഴിഞ്ഞ ദിവസം അവരെ വിളിച്ച് മാപ്പു പറയുകയും ചെയ്തിരുന്നു, പാരിസ് ഹില്‍ട്ടണ്‍. അടുത്ത മാപ്പ് ജസീക്കാ സിംപ്സണിനോടാവുമോ എന്നാണ് ജനം ചോദിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications