കാര്‍ദാഷിയാന്റെ 'ആസ്തി'യ്ക്കെതിരെ പാരിസ്
കിം കാര്‍ദാഷിയാന്റെ നിതംബങ്ങളെ റേഡിയോ അഭിമുഖത്തിനിടെ കളിയാക്കിയതില്‍ പാരിസ് ഹില്‍ട്ടണ്‍ ഖേദം പ്രകടിപ്പിച്ചു.
ചീഞ്ഞ വെണ്ണ പഴംതുണിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നതു പോലെയാണ് കാര്‍ദാഷിയാന്റെ നിതംബങ്ങളെന്നാണ് പാരിസ് ഹില്‍ട്ടണ്‍ തുറന്നടിച്ചത്. ഇത്തരം വൃത്തികെട്ട ആകാര ഭംഗിയില്‍ തനിക്ക് താല്‍പര്യമില്ലെന്നും ഹോട്ടല്‍ സുന്ദരി പ്രഖ്യാപിച്ചു.
പെരസ് ഹില്‍ട്ടണ്‍ എന്ന ബ്ലോഗര്‍ ഈ അഭിമുഖം തപ്പിയെടുത്ത് തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതോടെയാണ് പാരീസ് വെട്ടിലായത്. വാര്‍ത്തയറിഞ്ഞ ഉടന്‍ തന്നെ കിം കാര്‍ദാഷിയാനെ വിളിച്ച് കക്ഷി മാപ്പപേക്ഷിക്കുകയും ചെയ്തു.
താനൊരു തമാശ പറഞ്ഞതാണെന്നാണ് പാരിസ് ഹില്‍ട്ടണ്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അതൊരു വൃത്തികെട്ട തമാശയാണെന്ന് പിന്നീട് മനസിലായി. അതിനാല്‍ കിമ്മിനെ വിളിച്ച് മാപ്പു പറയുകയും ചെയ്തു. ഇന്‍ ടച്ച് മാസികയോട് പാരിസ് ഹില്‍ട്ടണ്‍ ഇങ്ങനെയാണ് വിശദീകരിച്ചത്.
തന്നെ പാരിസ് വിളിച്ചതും മാപ്പു പറഞ്ഞതും കിം കാര്‍ദാഷിയാനും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണെന്നും അവള്‍ വിളിച്ചതിലും ക്ഷമ പറഞ്ഞതിലും സന്തോഷമുണ്ടെന്നുമായിരുന്നു നിതംബ ദേവതയുടെ പ്രതികരണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കാര്‍ദാഷിയാന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications