ജയിലിലും ഡോഹര്‍ട്ടി മരുന്നടിക്കുന്നു?
ഇംഗ്ലണ്ടിലെ ഏറ്റവും സുരക്ഷയേറിയ ജയിലിലാണ് സംഗീതജ്ഞന്‍ പീറ്റ് ഡോഹര്‍ട്ടിയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കുറ്റം മയക്കു മരുന്നുപയോഗം.
എന്നാല്‍ ജയിലിലും ഡോഹര്‍ട്ടി മരുന്നടിച്ച് കിറുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമാന്യം നല്ല അളവില്‍ മെത്തഡോണ്‍ എന്ന മയക്കുമരുന്ന് കുത്തിവെച്ച് പമ്പരം കറങ്ങിയിരിക്കുന്ന ഡോഹര്‍ട്ടി കയ്യോടെ പിടിക്കപ്പെട്ടുവത്രേ!
ഇപ്പോഴും ഇയാള്‍ക്കിത് എവിടെന്നു കിട്ടുന്നുവെന്ന് തങ്ങള്‍ക്കറിയില്ലെന്ന് മറ്റൊരന്തേവാസി പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെറോയിന് പകരം ഉപയോഗിക്കുന്ന മരുന്നാണ് മെത്തഡോണ്‍.
തന്നെ പരിശോധിക്കുന്ന ഡോക്ടര്‍മാരെ ചാക്കിട്ടാണ് ഡോഹര്‍ട്ടി മെത്തഡോണ്‍ സംഘടിപ്പിക്കുന്നതെന്ന് കരുതുന്നു. കയ്യില്‍ നയാ പൈസയില്ലാത്തതിനാല്‍ കടമായിട്ടാണ് കച്ചവടം. കോടീശ്വരനായ കക്ഷി പുറത്തിറങ്ങിയാല്‍ തങ്ങള്‍ക്ക് വന്‍തുക പ്രതിഫലം തരുമെന്ന് ഡോക്ടര്‍മാരും കരുതുന്നുണ്ടാവാം.
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും മയക്കുമരുന്നെന്ന് പറഞ്ഞതു പോലെ ഒരു ലഹരി വ്യാപാരിയെയാണ് ഡോഹര്‍ട്ടിയ്ക്ക് കൂട്ടുകിട്ടിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











