മഡോണയും വിവാഹമോചനത്തിന്
പോപ് റാണി മഡോണയും ഭര്‍ത്താവ് ഗൈ റിച്ചിയുമായുളള ബന്ധം അവസാനിക്കുന്നു. ഇപ്പോള്‍ രണ്ടു വീടുകളിലായി താമസിക്കുന്ന ഇവര്‍ വൈകാതെ നിയമപരമായി ബന്ധം വേര്‍പെടുത്തുമെന്ന് അറിയുന്നു. കഴിഞ്ഞ ആറുമാസമായി ഇവര്‍ വെവ്വേറെയാണ് താമസം.
മഡോണയുടെ ഹാള്‍ ഓഫ് ഫെയിം എന്ന പരിപാടിയില്‍ റിച്ചിയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ അകന്ന കാര്യം മാധ്യമങ്ങള്‍ ശ്രദ്ധിച്ചത്.
വൈകാതെ മഡോണയും കുട്ടികളും ന്യൂയോര്‍ക്കിലേയ്ക്ക് താമസം മാറുമെന്ന് പോപ് റാണിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. റിച്ചി ലണ്ടനില്‍ തന്നെ തുടരും.
ഒരുമിച്ച് താമസിച്ച വര്‍ഷങ്ങളിലെ സന്തോഷകരമായ വേളകള്‍ ഓര്‍മ്മിച്ച് പരസ്പരം നന്ദി പറഞ്ഞ് സൗഹാര്‍ദ്ദത്തോടെയാണ് ഇരുവരും വേര്‍പിരിയുന്നത് എന്നാണ് വാര്‍ത്ത. ന്യൂയോര്‍ക്കിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കാന്‍ മഡോണയുടെ ട്രൂപ്പിലുളള അംഗങ്ങള്‍ക്ക് അവര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
റിച്ചിയൊഴിച്ച് ബാക്കിയുളളവരെല്ലാം ന്യൂയോര്‍ക്കിലേയ്ക്ക് പോകുന്നുവെന്നാണ് ഈ വാര്‍ത്തയെക്കുറിച്ച് ഒരു വക്താവ് അഭിപ്രായപ്പെട്ടത്


Click it and Unblock the Notifications











