അവളു പോയെങ്കില്‍ പോട്ടെടേയ്.....
കാമുകി സിയെന്ന മില്ലര്‍ ഉപേക്ഷിച്ചു പോയതില്‍ മനം നൊന്ത് കഴിയുന്ന റിസ് ഇഫാന്‍സിന് വലിയ ആശ്വാസമായിരുന്നു ആ ഫോണ്‍കോള്‍. സിയെന്ന പോയതിന്റെ വിരഹ ദുഖം പങ്കുവെയ്ക്കാന്‍ അവളുടെ തന്നെ പഴയൊരു കാമുകനുമൊത്ത് മദ്യപിക്കുന്നതിനുമില്ലേ ഒരു സുഖവും രസവും.
വിരഹ ദുഃഖമകറ്റാന്‍ കുപ്പിയൊരെണ്ണം പൊട്ടിച്ചാലോ എന്നായിരുന്നു ക്രെയിഗിന്റെ ചോദ്യം. കേട്ടപാടെ അതുകൊണ്ടു തന്നെ റിസ് സമ്മതവുമരുളി. സിയെന്ന പോയതിന്റെ ദുഃഖമകറ്റാനുളള വെളളമടിക്ക് ഡാനിയേല്‍ ക്രെയിഗിനോളം പറ്റിയ കമ്പനി വേറെയില്ല. അതിയാനും ഒരുകാലത്ത് സിയെന്നയുടെ കാമുകപദവി അലങ്കരിച്ചിരുന്നുവെന്ന് റിസിന് അറിയാം.
ഏതായാലും സിയെന്നയുടെ കാമുക പദവി വ്യത്യസ്ത കാലങ്ങളില്‍ അലങ്കരിച്ചിരുന്ന ഈ സുഹൃത്തുക്കള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് മദ്യലഹരിയില്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. ഇടയ്ക്കിവര്‍ കരഞ്ഞോയെന്ന കാര്യം മാത്രം ഇതുവരെയും വ്യക്തമല്ല.
തന്റെ പുതിയ ചിത്രമായ ക്വാണ്ടം ഓഫ് സോലസിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടന്‍ കുപ്പിയ്ക്കു ചുറ്റുമിരിക്കാമെന്ന് സിയെന്ന പോയ വാര്‍ത്തയറിഞ്ഞയുടനെ ഡാനിയേല്‍ ക്രെയിഗ് റിസിനെ അറിയിച്ചിരുന്നു.
ജൂഡ് ലായെന്ന പുതിയ കാമുകനുമായി സിയെന്ന ചുറ്റിയടിക്കുന്നുവെന്ന ഗോസിപ്പ് കേട്ടയുടനെ തന്നെ ക്രെയിഗ് റിസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ന്യൂസ് ഓഫ് ദി വേള്‍ഡ് പറയുന്നു. കൂടെക്കിടന്നവന് ഇതുവരെ രാപ്പനി മറന്നില്ലെന്ന് സാരം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications