മേലില്‍ ടോമി "മാംസദാഹി"യല്ല
ടോമി ലീയും പഴയ ഭാര്യ പമേല ആന്റേഴ്സണും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത സത്യമാണെന്നു തന്നെ കരുതണം. ഇഷ്ടപ്പെട്ട ഭക്ഷണം പോലും പാമിക്കു വേണ്ടി ഉപേക്ഷിക്കാന്‍ വേണ്ട അത്രയും സ്നേഹം ഇന്നുമുണ്ട് ടോമിയുടെ ഉളളില്‍. അതേ, പാമിക്കു വേണ്ടി സമ്പൂര്‍ണ സസ്യഭുക്കാകാന്‍ ടോമി തീരുമാനിച്ചു കഴിഞ്ഞു.
പമേലയാണെങ്കില്‍ കടുത്ത സസ്യാഹാര പ്രേമിയാണ്. പോരെങ്കില്‍ പെറ്റ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകയും. ഹോളിവുഡിലെ സകല നടിമാരും വസ്ത്രം പോലും ഉപേക്ഷിച്ചാണ് പെറ്റയുടെ പരസ്യകാമ്പയിനില്‍ പങ്കെടുക്കുന്നത്.
അങ്ങനെയുളള പാമിയുടെ ജീവിതത്തിലേയ്ക്ക് വീണ്ടും കടന്നു വരുമ്പോള്‍, അത് സസ്യഭുക്കായിത്തന്നെ വേണമെന്ന് ടോമിക്ക് നിര്‍ബന്ധം. ഇനിയതിന്റെ പേരില്‍ വീണ്ടുമൊരു വിവാഹമോചനം താങ്ങാനുളള കെല്‍പ്പ് പാവത്തിനില്ലാത്തതും ഒരു കാരണമാകാം.
ഏതായാലും ഇനി മേലില്‍ താനൊരു "മാംസദാഹി"യല്ലെന്ന് കോണ്‍ടാക്ട് മ്യൂസിക് മാഗസിനോട് ടോമി ലീ വെളിപ്പെടുത്തിയിട്ടുണ്ട്.
പാമിയുമൊത്ത് ജീവിക്കാന്‍ ഇന്നു വരെ ചെയ്തിട്ടില്ലാത്തതെല്ലാം ചെയ്യാന്‍ ഒരുക്കമാണെന്നും പ്രഖ്യാപനമുണ്ട്. ഇന്നുവരെ പിന്തുടര്‍ന്ന ജീവിതശൈലിയും വഴിയില്‍ ഉപേക്ഷിച്ചു കഴിഞ്ഞു.
ഒരു പുതിയ മനുഷ്യനായി പഴയ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ജീവിക്കാന്‍ കൊതിക്കുകയാണ് പാവം ടോമി ലീ.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പാമിയുടെ സെക്സി ചിത്രങ്ങള്‍


Click it and Unblock the Notifications