ബ്രിട്നിയുടെ കാമനൃത്തത്തിന് 20 ലക്ഷം പൗണ്ട്
ലണ്ടന്‍: പോപ് താരങ്ങളുടെ ആഡംബര ജീവിതത്തിന് പണമെവിടെ നിന്നും കിട്ടുന്നുവെന്ന് ആലോചിച്ച് ഇനിയാരും തല പുകയ്ക്കേണ്ട. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ബ്രിട്നി തന്നെയാണ് ഇക്കാര്യത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുന്നത്.
ഒരു ദുബായ് ഷെയ്‌ഖിന്മുന്നില്‍ കാമനൃത്തമാടിയാണ് ബ്രിട്നി ഇത്തവണ വാര്‍ത്തകളില് സ്ഥാനം പിടിച്ചിരിയ്ക്കുന്നത്.
26 കാരിയായി ഈ കുഴപ്പക്കാരി താരം 20 ലക്ഷം പൗണ്ട് പ്രതിഫലം പറ്റിയാണത്രേ നൃത്തമാടിയത്. ദുബായിലെ പ്രമുഖനായ രാജകുടുംബാംഗത്തിനു മുന്നിലായിരുന്നത്രേ നൃത്തം സംഘടിപ്പിയ്‌ക്കപ്പെട്ടത്.
സ്വകാര്യ വേദികളില്‍ മാത്രം ബ്രിട്നി പ്രദര്‍ശിപ്പിയ്‌ക്കാറുള്ള സ്ലേവ് ഫോര്‍ യു എന്ന ഐറ്റം നമ്പറായിരുന്നു താരം അവതരിപ്പിച്ചത്.
ബ്രിട്നിയ്‌ക്കു ശേഷം ഇനി അടുത്തതതായി പാരിസ് ഹില്‍ട്ടണെ കൊണ്ടു വരാനാണ് ഷെയ്‌ഖ് പരിപാടിയിട്ടിരിയ്‌ക്കുന്നത്. പാരീസിന് ഹില്‍ട്ടനു വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാന്‍ ഷെയ്‌ഖ് ഒരുങ്ങിയിരിക്കുകയാണെന്ന് ന്യൂ മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.


Click it and Unblock the Notifications