ബ്രിട്നി സ്റ്റുഡിയോയില്‍ പോയതെന്തിന്?
ഏതാണ്ട് ഒരു കൊല്ലത്തോളമായി ബ്രിട്നി സ്പിയേഴ്സ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ കാലു കുത്തിയിട്ട്. അങ്ങനെയിരുന്നപ്പോള്‍ സുന്ദരിക്കൊരു മോഹം. വെറുതേ സ്റ്റുഡിയോ ഒന്നു സന്ദര്‍ശിച്ചാലോ എന്ന്.
അങ്ങനെയാണ് ലാറി റുഡോള്‍ഫിനെയും കൂട്ടു വിളിച്ച് ബര്‍ബാങ്കിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ബ്രിട്നി പോയത്. വെറുമൊരു രസത്തിന്.
"ഉളളില്‍ കടന്നയുടനെ ബ്രിട്നി ഒരു പിയാനോയ്ക്കരികില്‍ ചെന്നിരുന്നു. ചില നോട്ടുകള്‍ അലസമായി വായിച്ചു. ഒരു ഗാനത്തിന്റെ ശകലം അവളുടെ ചുണ്ടില്‍ നിന്നൊഴുകി. ശരിക്കും സ്വയം ആസ്വദിക്കുകയായിരുന്നു ബ്രിട്നി. ഞാനതു കണ്ടു നിന്നു", യുഎസ് മാഗസിനോട് ലാറി റുഡോള്‍ഫ് പറഞ്ഞു.
സ്വന്തം സര്‍ഗ ശക്തിയെ തിരിച്ചു വിളിക്കാന്‍ പ്രചോദനം തേടി ബ്രിട്നി അല്‍പസമയം സ്റ്റുഡിയോയില്‍ ചെലവിട്ടു. ബ്രിട്നി സ്പിയേഴ്സിലെ പ്രതിഭയെ ഒമ്പതാം വയസില്‍ തിരിച്ചറിഞ്ഞ അവളെ വളര്‍ത്തിയത് ലാറി റുഡോള്‍ഫാണ്. ലാറിയോടൊപ്പം ബ്രിട്നി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പോയ വാര്‍ത്ത ആരാധകര്‍ പ്രതീക്ഷയോടെയാണ് കേള്‍ക്കുന്നത്.
ഇരുവരും തമ്മില്‍ ഒരു സംഗീത ആല്‍ബത്തിനു വേണ്ടി ഒന്നിക്കുന്നുവെന്ന് സൂചനകളൊന്നുമില്ലെങ്കിലും, ഈ യാത്ര നല്ലതിനു വേണ്ടിയാകുമെന്നാണ് ബ്രിട്നിയുടെ സുഹൃത്തുക്കളും ബന്ധുക്കളും കരുതുന്നത്.


Click it and Unblock the Notifications











