ബ്രിട്നിയുടെ പെണ്ണുപിടിയന്‍ ക്ലിക്ക്ഡ്
എല്ലാ ശാപങ്ങള്‍ക്കും മോചനം. ചീത്തപ്പേരുകള്‍ക്കും ദുരനുഭവങ്ങള്‍ക്കുമിടയില്‍ നിന്ന് അവള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. വുമണൈസര്‍ എന്ന പുതിയ ആല്‍ബത്തിലൂടെ ലോകത്തെ ഒന്നാം നമ്പര്‍ പോപ് ഗായികയുടെ കിരീടം ഔദ്യോഗികമായി തിരിച്ചു പിടിക്കുമ്പോള്‍ സുഖകരമായ ഒരു പ്രതികാരത്തിന്റെ ഈണം മുഴങ്ങുന്നുണ്ടാകും ബ്രിട്നിയുടെ മനസില്‍.
അപാര സുന്ദരിയായ ബ്രിട്നിയാണ് ഈ ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പരിപൂര്‍ണ നഗ്നയായി കാമറയ്ക്കു മുന്നില്‍ ഇളകിയാടിയെങ്കിലും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങള്‍ നഗ്നതയുടെ കലാഭംഗിയാണ് വെളിപ്പെടുത്തുന്നത്.
ഹിറ്റ് ചാര്‍ട്ടില്‍ തൊണ്ണൂറ്റി ആറാം സ്ഥാനത്തായിരുന്നു കഴിഞ്ഞയാഴ്ച ബ്രിട്നിയുടെ ആല്‍ബം. ഒറ്റയാഴ്ച കൊണ്ട് 95 പടവുകള്‍ ചവിട്ടിക്കയറി അമേരിക്കയിലെ ഹിറ്റ് ആല്‍ബങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി. വില്‍പനയിലും ബ്രിട്നിയുടെ ആല്‍ബം തന്നെയാണ് മുന്നില്‍.
1999ലാണ് ബ്രിട്നിയുടെ ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. ഗായിക എന്നതിനെക്കാളേറെ വഴിവിട്ട ലൈംഗിക ജീവിതം കൊണ്ടും നിശാക്ലബുകളിലെ അഴിഞ്ഞാട്ടം കൊണ്ടുമാണ് ബ്രിട്നി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
എന്നാല്‍ ബ്രിട്നിയുടെ കഴിവുകളില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്ന അവരുടെ സുഹൃത്തുക്കള്‍ സംഗീതത്തിന്റെ വഴിയിലേയ്ക്ക് ഈ താന്തോന്നിയെ തിരികെ കൊണ്ടുവരാന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. ആ ശ്രമങ്ങളുടെ സാഫല്യമാണ് പുതിയ ആല്‍ബത്തിന്റെ ജൈത്രയാത്ര.


Click it and Unblock the Notifications











