ക്ലൂണിയും കാമുകിയും തമ്മില്‍ തെറ്റി

By Staff

Sarah and Clooney
ഗോസിപ്പുകാരെ ഏറെ അമ്പരപ്പിച്ച പ്രണയത്തകര്‍ച്ചയാണ് ജോര്‍ജ് ക്ലൂണിയും കാമുകി സാറാ ലാര്‍സണും തമ്മിലുണ്ടായത്.

ഏതാണ്ട് ഒരു വര്‍ഷത്തോളമായത്രേ ഇരുവരും പിരിഞ്ഞിട്ട്. എന്നാല്‍ സംഗതി മണത്തറിയാന്‍ ഹോളിവുഡിലെ എല്ലാമറിയുന്ന പാപ്പരാസികള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ സാറ തന്നെ കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നു.

ഏതാണ്ട് രണ്ടു മാസം മുമ്പേ ക്ലൂണി പുതിയ പ്രണയം ആരംഭിച്ചതായി ഇപ്പോള്‍ ഹോളിവുഡ് സ്ക്കൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ കാമുകിയ്ക്ക് നല്ലൊരു കരിയര്‍ കിട്ടുന്നതിനു വേണ്ടിയാണത്രേ ക്ലൂണി പ്രണയം തകര്‍ന്ന കാര്യം മറച്ചു വെച്ചത്.

ഹോട്ടല്‍ വെയിറ്റ്റസും ഡാന്‍സറുമായ സാറാ ലാര്‍സണിന്റെ സ്വപ്നമായിരുന്നു മോഡലിംഗ് രംഗത്തേയ്ക്കുളള പ്രവേശനം. ഹോളിവുഡിലെ അറിയപ്പെടുന്ന ഡിസൈനറായ ക്രിസ്റ്റിയന്‍ ആഡിജെറുമായി കരാറുണ്ടാക്കുക വഴി മികച്ച അവസരമാണ് സാറയ്ക്ക് ലഭിച്ചത്. അവരുടെ ഒരു പരസ്യം ചിത്രീകരണം കഴിയുകയും ചെയ്തു.

കാമുകിയുടെ തൊഴില്‍പരമായ നേട്ടത്തെ കരുതി പ്രണയത്തകര്‍ച്ചയുടെ വാര്‍ത്ത രഹസ്യമാക്കി വെച്ച ക്ലൂണി, അവള്‍ക്കൊരു അവസരം കിട്ടിയ ഉടനെ അടുത്ത പ്രണയിനിയുമായി ചുറ്റിക്കറങ്ങുകയും ചെയ്തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X