ഒടുവില്‍ അവര്‍ വേര്‍പിരിഞ്ഞു

By Staff

പോപ് ഗായിക മഡോണയും ഭര്‍ത്താവ് ഗേ റിച്ചിയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് ഏറെ നാളായി. ഓരോ തവണ അഭ്യൂഹം പരക്കുമ്പോഴും ഇവരിനിയും പിരിഞ്ഞില്ലേയെന്ന നിസംഗതയിലായിരുന്നു കേള്‍വിക്കാര്‍. ഏതായാലും ആ ദാമ്പത്യത്തിന് പൂര്‍ണവിരാമം വീണു.

ഏഴു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. മഡോണയെക്കാള്‍ 10 വയസിന് ഇളപ്പമാണ് ഗേ റിച്ചി. ഈ ബന്ധത്തില്‍ എട്ടുവയസുളള ഒരു മകനുമുണ്ട്. ഇതിനു പുറമേ, മഡോണയ്ക്ക് മൂന്നു വയസുകാരന്‍ ദത്തുപുത്രനും മുന്‍വിവാഹത്തിലെ 12 വയസുളള മകളുമുണ്ട്.

ഗേ റിച്ചി സ്വാര്‍ത്ഥനാണെന്നാണ് വിവാഹമോചന ഹര്‍ജിയില്‍ മഡോണ ആരോപിക്കുന്നത്. ഏതാണ്ട് 350 കോടി പൗണ്ട് ആസ്തിയുളള (2520 കോടി രൂപ) തന്നെ സ്വത്ത് മോഹിച്ചാണ് റിച്ചി വിവാഹം കഴിച്ചതെന്നും ആരോപണം തുടരുന്നു.

എന്നാല്‍ മഡോണയുടെ സ്വത്തില്‍ നിന്ന് ഒരു ചില്ലിക്കാശുപോലും തനിക്ക് വേണ്ടെന്ന് രോഷാകുലനായ റിച്ചി തിരിച്ചടിച്ചിട്ടുണ്ട്. കബ്ബാല മതവിഭാഗത്തില്‍ ചേരാനുളള മഡോണയുടെ ആഗ്രഹത്തെ റിച്ചി എതിര്‍ത്തതാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നും ഒരുവിഭാഗം പറയുന്നു.

ബ്രിട്ടീഷ് സിനിമാ സംവിധായകനാണ് ഗേ റിച്ചി.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X