ജൂലി തുറന്നു പറയുന്നതെന്തെന്നാല്‍..........
റിച്ചാര്‍ഡ് ബര്‍ട്ടണുമായി ഒളിസേവ നടത്തിയാലോ എന്നു പോലും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് ജൂലീ ആന്‍ഡ്രൂസ്. അത്രയ്ക്കും ആകര്‍ഷകമായ വ്യക്തിത്വമായിരുന്നു റിച്ചാര്‍ഡിന്റേത്. വശ്യത വഴിഞ്ഞൊഴുകുന്ന വ്യക്തിത്വം.
1960ല്‍ ന്യൂയോര്‍ക്ക് പ്രൊഡക്ഷനുവേണ്ടി ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചുണ്ട്. തങ്ങള്‍ക്കിടയിലെ ലൈംഗിക രസതന്ത്രം തികച്ചും വ്യക്തമായിരുന്നുവെന്ന് ജൂലി ഓര്‍ക്കുന്നു.
വിവാഹിതരായിരുന്നു ഇരുവരും. കാമപാരവശ്യത്തോടെ റിച്ചാര്‍ഡിനെ പലപ്പോഴും നോക്കിയിരുന്നെങ്കിലും തിരിച്ച് അത്തരമൊരു പരിഗണന തനിക്ക് കിട്ടിയില്ലെന്നാണ് ജൂലി പറയുന്നത്.
"മാസങ്ങളോളും എനിക്കു നേരെ അനുകൂലമായ ഒരു നോട്ടം പോലും റിച്ചാര്‍ഡ് നോക്കിയില്ല. എന്നാല്‍ പിന്നീട് ഒരിക്കല്‍ ഒരു സൂചന തന്നപ്പോള്‍ കോപത്തോടെ നിരസിച്ചു", കോണ്‍ടാക്ട് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ജൂലിയുടെ ഈ വെളിപ്പെടുത്തലുകള്‍.
റിച്ചാര്‍ഡിന്റെ ഭാര്യ മരിയോ പോപ്പിന്‍സ് തന്നെ സുന്ദരന്‍ തെറി പറഞ്ഞ് ഓടിക്കുമായിരുന്നെന്ന സത്യം ഉള്‍ക്കൊണ്ടാണ് റിച്ചാര്‍ഡിന്റെ ക്ഷണം നിരസിച്ചതെന്നും വെളിപ്പെടുത്തല്‍ തുടര്‍ന്നു.


Click it and Unblock the Notifications