വലുതൊക്കെ ഔട്ട് ഓഫ് ഫാഷനല്ലേ
വലിപ്പമേറിയ മാറിടങ്ങള്‍ ഔട്ട് ഓഫ് ഫാഷനാണെന്ന് കാത്തി പ്രൈസ്. 32ജി അളവുണ്ടായിരുന്ന തന്റെ മാറിടങ്ങള്‍ ഈയിടെ ഓപ്പറേഷനിലൂടെ 32 ഡിയാക്കി ചെറുതാക്കിയാണ് ജോര്‍ദാന്‍ എന്നറിയപ്പെടുന്ന കാത്തി പ്രൈസ് കാലത്തിനൊപ്പം തന്റെ മാറിടം കാത്തു സൂക്ഷിക്കുന്നത്.
മാറിടം ചെറുതാക്കുക മാത്രമല്ല കാത്തി ചെയ്തത്, പല്ലുകള്‍ കൂടുതല്‍ വെളുപ്പിച്ചു, പിന്നെ മൂക്കിന്റെ വളവൊന്ന് നിവര്‍ത്തുകയും ചെയ്തു. മാറിടം മാത്രമല്ല, വേറെയും ഭാഗങ്ങള്‍ കാലത്തിനൊപ്പിച്ച് മാറ്റിയെന്ന് അര്‍ത്ഥം.
"ഒമ്പതു വയസായി എന്റെ മാറിടങ്ങള്‍ക്ക്. കൃത്രിമമായി നല്‍കിയ വലിപ്പമൊക്കെ ഞാന്‍ എടുത്തു കളഞ്ഞു. ഇപ്പോള്‍ അവ കുറച്ചു കൂടിയൊന്ന് ചെറുതാക്കി", മാറിടങ്ങളുടെ രൂപമാറ്റത്തെക്കുറിച്ച് ദി സണിനോട് അവര്‍ പറഞ്ഞതാണിത്.
മൂന്നു കുട്ടികളുടെ മാതാവായ ജോര്‍ദാന്‍ ഈയിടെയായി സൗന്ദര്യം കൂട്ടാന്‍ ഒട്ടേറെ ശസ്ത്രക്രിയ ചെയ്യുന്നുണ്ട്. ശസ്ത്രക്രിയകളുടെ അടിമയാണ് ഇവരെന്നാണ് ജനം പറയുന്നത്, ജോര്‍ദാന്‍ നിഷേധിക്കുന്നുണ്ടെങ്കിലും.
കൂടെക്കൂടെ ശസ്ത്രക്രിയ നടത്തി സുന്ദരിയാകാനുളള ചുറ്റുപാടൊക്കെയുണ്ടെങ്കിലും അങ്ങനെ ചെയ്ത് മറ്റൊരാളെ അനുകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ജോര്‍ദാന്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications