ലിന്റ്സെയ്ക്ക് കൂട്ട് സ്വവര്‍ഗ രതിക്കാരി
കോര്‍ട്ട്നി സെമെല്‍ എന്നൊരു സ്വവര്‍ഗ രതിക്കാരിയില്‍ നിന്നും ലിന്റ്സെ ലോഹനെ എങ്ങനെ അകറ്റാമെന്ന ആലോചനയിലാണ് സുഹൃത്തുക്കളും വീട്ടുകാരും.
മറ്റൊരു ചീത്തകൂട്ടുകെട്ടിലേയ്ക്ക് ലിന്റ്സെ പോവുകയാണോ എന്ന ഭയമാണ് അവളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും. അടുത്ത കാലത്ത് റീഹാബ് സെന്ററില്‍ ലിന്റ്സെയ്ക്ക് കൂട്ടിരുന്നവര്‍ ഏക സ്വരത്തില്‍ പറയുന്നത് തങ്ങളുടെ കൂട്ടുകാരി മറ്റൊരു കുരുക്കില്‍ പെട്ടുവെന്നാണ്.
മകളെ ചീത്തയാക്കാനും അവളുടെ സല്‍പ്പേരു ചീത്തയാക്കാനുമാണ് ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ലിന്റ്സെയുടെ മാതാപിതാക്കള്‍ പറയുന്നത്. ലിന്റ്സെയുടെ പേരും പ്രശസ്തിയും പണവും കണ്ട് ചില കുളയട്ടകള്‍ അവളെ വിടാതെ പിടികൂടിയിരിക്കുകയാണത്രേ!
ലിന്റ്സെയുടെ മാതാവും സഹോദരിയും പങ്കെടുക്കുന്ന ലിവിംഗ് ലോഹന്‍ എന്ന റിയാലിറ്റി ഷോയോട് താരത്തിന് വലിയ മതിപ്പൊന്നും ഇല്ലെന്നും കേള്‍ക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications