പൂര്‍ണപുരുഷനെത്തേടി പാരിസ്
എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണനായ ഒരു പുരുഷനെത്തേടി അലയുകയാണ് പാരിസ് ഹില്‍ട്ടണ്‍. ''ലുക്കിംഗ് ഫോര്‍ മിസ്റ്റര്‍ പെര്‍ഫക്ട് "എന്നെഴുതിച്ചേര്‍ത്ത ടീ ഷര്‍ട്ടുമിട്ടാണ് ആ പുരുഷനെത്തേടി പാരിസ് അലയുന്നത്.
ഹോളിവുഡിലെ കിടിലങ്ങളായ ജോഷ് ഹെന്റേഴ്സണ്‍, റിക്ക് സോളമന്‍, ആന്റി റോഡിക് എന്നിവരുമായെല്ലാം അടുത്ത ബന്ധം പാരിസ് ഹില്‍ട്ടണുണ്ടായിരുന്നു. ഇതില്‍ റിക്ക് സോളമനുമൊന്നിച്ച് സെക്സ് വീഡിയോയില്‍ അഭിനയിച്ചിട്ടുമുണ്ട് പാരിസ്.
ഇവരെയാരെയും സമ്പൂര്‍ണ പുരുഷന്മാരുടെ പട്ടികയില്‍ പെടുത്താന്‍ കൊളളാത്തതിനാലാവണം, എല്ലാവരെയും ഘട്ടംഘട്ടമായി പാരിസ് ഉപേക്ഷിച്ചു.
ഇപ്പോള്‍ ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിനെ നോട്ടമിട്ടിരിക്കുകയാണ് മോഹത്തിരയൊടുങ്ങാത്ത ദാഹക്കടല്‍ ഉളളിലുളള പാരിസ് ഹില്‍ട്ടണ്‍. കിടക്കയില്‍ വന്യമായ ചില നമ്പരുകള്‍ കയ്യിലുളള താരമാണത്രേ രാജകുമാരന്‍.
പാര്‍ട്ടികളില്‍ ഉല്ലസിക്കാനും കിടക്കയില്‍ പുതിയ നമ്പരുകള്‍ പരീക്ഷിക്കാനും മടിയില്ലാത്ത രാജകുമാരനെ പാരിസിനും പെരുത്ത് പിടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Click it and Unblock the Notifications