അമ്പട ഡോഹര്‍ട്ടീ?!!!!
മുന്‍കാമുകി കേറ്റ് മോസുമായുളള ബന്ധത്തില്‍ നിന്നും ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് ഗായകന്‍ പീറ്റ് ഡോഹര്‍ട്ടി.
പീറ്റും കേറ്റും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഒരു ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ ഇരുവരും തമ്മിലുളള ചൂടന്‍ ഓര്‍മ്മകള്‍ പീറ്റ് അയവിറക്കും. പ്രതിഫലമായി കിട്ടുന്നതോ ലക്ഷങ്ങളുടെ ഡോളറും ഡോക്യുമെന്ററിയുടെ വിതരണാവകാശത്തില്‍ ഒരു പങ്കും.
കരാര്‍ ഒപ്പിട്ട് ചിത്രീകരണവും തുടങ്ങിയെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് വെളിപ്പെടുത്തുന്നത്.
2005 ജനുവരിയിലാണ് പീറ്റും കേറ്റും തമ്മിലുളള ബന്ധം ആരംഭിക്കുന്നത്. മയക്കുമരുന്നിനടിമയായി പീറ്റ് ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇരുവരു തമ്മിലുളള ബന്ധം ഉലഞ്ഞിരുന്നു. കേറ്റ് പുതിയ കാമുകനെത്തേടി പോയതറിഞ്ഞ് പീറ്റ് ആത്മഹത്യയ്ക്ക് മുതിര്‍ന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പ്രതിഫലത്തിനു വേണ്ടി തന്റെ സ്വകാര്യനിമിഷങ്ങള്‍ മുന്‍കാമുകന്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത കേറ്റ് മോസിനെ ഞെട്ടിച്ചിട്ടുണ്ട്.


Click it and Unblock the Notifications