മകൗട്ട് കാമാതുരനും സല്‍മ സെക്സിയും
ലോസ് ആഞ്ചലസ്: മെക്സിക്കന്‍ സുന്ദരി സല്‍മ ഹൈക്ക് ഹോളിവുഡിലെ സെക്സിയസ്റ്റ് സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹോളിവുഡിലെ കാമാതുരനായ പുരുഷനായി തെരഞ്ഞെടുക്കപ്പെട്ടത് മാത്യു മകൗട്ടിയാണ്.
ഹോളിവുഡിലെ പ്രഖ്യാപിത സെക്സി സുന്ദരികളെ പിന്തളളിയാണ് നാല്പതുക്കാരിയായ സല്‍മ പുതിയ ഹരമായി മാറിയത് . 'സിന്‍ സിറ്റി"യിലെ നായിക ഇരുപത്തിയാറുകാരിയായ ജസീക്ക ആല്‍ബയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. നാല്‍പതുകളിലേക്ക് പ്രവേശിച്ച ഹാലി ബെറി അഞ്ചാം സ്ഥാനത്ത് എത്തി.
അമേരിക്കന്‍ ജനതയില്‍ അറുപത്തിയഞ്ച് ശതമാനവും സല്‍മയുടെ മേനിയഴകാണ് തങ്ങളെ 'അസ്വസ്ഥ"പ്പെടുത്താറുളളതെന്ന് അഭിപ്രായപ്പെട്ടു. ഹോളിവുഡിലെ തിരക്കുള്ള നടിയായി മാറിയ സല്‍മ മെക്സിക്കോയില്‍ നിന്ന് ഹോളിവുഡ് കീഴടക്കുന്ന രണ്ടാമത്തെ താരമാണ്.
മെക്സിക്കന്‍ സീരിയലുകളുടെ നായികാപദവി വേണ്ടെന്ന് വച്ച് ലോസ് ആഞ്ചലസിലേക്ക് പറന്ന ഈ സുന്ദരിയെ ആദ്യം ഹോളിവുഡ് അവഗണിക്കുകയായിരുന്നു. റോബര്‍ട്ട് റോഡ്രിക്സിന്‍റെ 'ഡെസ്പരാന്‍റോ"യിലൂടെയാണ് സല്‍മ ശ്രദ്ധിക്കപ്പെടുന്നത്.'ഫ്രിഡ" എന്ന ചിത്രത്തിലൂടെ സല്‍മയ്ക്ക് ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.
ഹോളിവുഡിലെ സെക്സി സുന്ദരികളുടെ പട്ടികയില്‍ 'ബേ വാച്ച്" സുന്ദരി പമേല ആന്‍ഡേഴ്സണ് പതിനാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.


Click it and Unblock the Notifications











