കാമറൂണിന് പ്രിയം ഇളം പയ്യന്‍സിനെ
ക്രിസ് ഏഞ്ചല്‍സ് പാരിസ് ഹില്‍ട്ടണുമായി ഹോട്ടല്‍മുറികള്‍ പങ്കുവയ്ക്കുന്നെന്ന വാര്‍ത്തയുടെ ചൂടു മാറിയില്ല, കാമറൂണ്‍ ഡയസ് പുതിയ കാമുകനെ കണ്ടെത്തി. ഇക്കുറി പക്ഷേ സിനിമാ ലോകത്തു നിന്നല്ലെന്ന് മാത്രം.
ബ്രിട്ടീഷ് പരിസ്ഥിതി പ്രവര്‍ത്തകനായ ഡേവിഡ് ഡി റോത്ത് ചൈല്‍ഡാണ് കാമറൂണ്‍ ഡയസിന്റെ പുതിയ കാമുകന്‍. വയസ് വെറും 28.
തന്നെക്കാള്‍ പ്രായം കുറഞ്ഞവരായിരിക്കണം കാമുകന്മാരെന്ന് നിഷ്ഠയുണ്ട് കാമറൂണിന്. പഴയ കാമുകന്‍ ജസ്റ്റിന്‍ ടിംബര്‍ലെയും ക്രിസ് ഏഞ്ചല്‍സുമൊക്കെ ഈ വകുപ്പില്‍ പെടുന്നവര്‍ തന്നെ.
കാമറൂണ്‍ ഡയസുമായുളള ക്രിസിന്റെ കിടപ്പറക്കഥകള്‍ അങ്ങാടിപ്പാട്ടായതോടെ ഭാര്യ ക്രിസില്‍ നിന്നും വിവാഹ മോചനം നേടിയിരുന്നു. ഏറെക്കാലം നീണ്ടു നില്‍ക്കുന്ന പ്രണയങ്ങള്‍ കഴിഞ്ഞ നാലു കൊല്ലമായി കാമറൂണിനെ അകന്നു നില്‍ക്കുകയായിരുന്നു.
പച്ച പിടിച്ചു വരുന്പോഴേയ്ക്കും ഈ സര്‍പ്പസുന്ദരിയെ വിട്ട് കാമുകര്‍ വേറെ കൂടും തേടി പ്പോയി. പുതിയ ബന്ധത്തിന് കുറെക്കൂടി ആയുസു വേണമെന്ന കരുതലാകാം, സിനിമയ്ക്കു പുറത്തു നിന്നൊരാളെ സ്വീകരിക്കാന്‍ കാമറൂണിനെ പ്രേരിപ്പിച്ചത്. ആര്‍ക്കറിയാം?!


Click it and Unblock the Notifications