പൊലീസെത്തും മുമ്പേ കാമുകി പിരിഞ്ഞു
ആപത്തു കാലത്ത് കാമുകനെ ഉപേക്ഷിക്കുന്നതാണോ പരിശുദ്ധ സ്നേഹമെന്നൊന്നും ചോദിച്ചേക്കരുത്. പൊലീസ് തിരയുന്ന കാമുകനെ ഉപേക്ഷിച്ച് സ്വന്തം തടി നോക്കാനേ ഏത് കാമുകിയും ശ്രമിക്കൂ.
ആനീ ഹതാവേയും ചെയ്തത് അതു തന്നെ. നാലു വര്‍ഷമായി ഊണിലും ഉറക്കത്തിലും നിഴലിലും നിനവിലും തനിക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ റാഫെല്ലോ ഫോല്ലേരിയെ ദുഃഖത്തോടെ ഹതാവേ ഉപേക്ഷിച്ചു.
ഇറ്റാലിയന്‍ - യുഎസ് ബിസിനസുകാരനാണ് റാഫെല്ലോ. ബിസിനസുകാരാകുമ്പോഴും കേസും വഴക്കുമൊക്കെ സാധാരണമാണ്. എന്നാല്‍ ഈ കേസ് അത്ര സാധാരണമല്ലെന്നാണ് കാമുകിയുടെ തീരുമാനത്തില്‍ നിന്നും നാം മനസിലാക്കേണ്ടത്.
വികസ്വര രാഷ്ട്രങ്ങളിലെ വാക്സിനേഷന്‍ പരിപാടികള്‍ക്ക് ഫണ്ടു നല്‍കിയ ഫൊല്ലേരി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നേരിടുന്ന കാമുകനുമായി ഇനിയും ബന്ധം തുടരുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്ന് തീര്‍ച്ചയുളളതു കൊണ്ട് ഹതാവേ പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
നാലു കൊല്ലമായി ഫെല്ലാരിയുടെ അകവും പുറവും അറിയുന്ന ഹതാവേയ്ക്കും ഈ ഫൗണ്ടേഷനെക്കുറിച്ച് ചിലതറിയാമായിരിക്കും. പിടിക്കപ്പെട്ടില്ലെങ്കില്‍ നല്ലത് എന്നു കരുതിയാവണം ബന്ധം തുടര്‍ന്നത്. അല്ലെങ്കില്‍ അന്വേഷണം പ്രഖ്യാപിച്ച പാടെ കാമുകിയെന്തിന് സലാം പറഞ്ഞു പിരിയണം?
ചോദ്യത്തില്‍ കാര്യമില്ലേ!!!


Click it and Unblock the Notifications











