ഒടുവില്‍ ക്രിസ്റ്റിക്ക് പ്രേമമൊത്തു
ക്രിസ്റ്റിന റിച്ചിക്ക് സന്തോഷം അടക്കാനാവുന്നില്ല. ഏറെ കൊതിച്ചതാണ് ഒന്നു പ്രേമിക്കാന്‍. ഇതാ, സ്പീഡ് റെയ്സര്‍ എന്ന പുതിയ ചിത്രം ക്രിസ്റ്റിനയ്ക്കൊരു കാമുകനെ നേടിക്കൊടുത്തു.
ചിത്രത്തില്‍ ഒപ്പമഭിനയിച്ച ആസ്ത്രേലിയന്‍ താരം കിക്ക് ഗറിയാണ് ക്രിസ്റ്റിനയുടെ പ്രേമം കവര്‍ന്ന കാമുകന്‍. ചിത്രത്തിന്റെ സെറ്റില്‍ തുടങ്ങിയ അടുപ്പം പ്രണയമായി പൂത്തെന്നും അതിലെ തേന്‍ കുടിച്ച് താന്‍ മത്തു പിടിച്ചു നടക്കുകയാണെന്നുമാണ് ക്രിസ്റ്റി്ന ബ്ലാക്ക് ബുക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഒരു ഹെലിക്കോപ്റ്റര്‍ പൈലറ്റായാണ് ക്രിസ്റ്റിന സ്പീഡ് റൈസറില്‍ അഭിനയിക്കുന്നത്. നായകന്റെ കാമുകിയുമാണ്. മാട്രിക്സ് ഫെയിം വാച്ചോവ്സ്കി ബ്രദേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications