വസ്ത്രത്തിനുളളില്‍ അടിവസ്ത്രമെന്തിന്?
ഹോളിവുഡ് നടിമാരുടെ അടിവസ്ത്ര വിരോധം ലോകപ്രസിദ്ധമാണ്. അലസമെന്നോണം സ്വകാര്യ ഭാഗങ്ങള്‍ കാമറയ്ക്കു മുന്നില്‍ തുറന്നു കാണിച്ചും അവര്‍ വാര്‍ത്തയില്‍ നിറയാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സൂപ്പര്‍ മോഡല്‍ കേറ്റ് മോസ് എല്ലാവരെയും കടത്തി വെട്ടി.
തുര്‍ക്കിയുടെ തലസ്ഥാനമായ ഈസ്തംബുളില്‍ ഒരു ആര്‍ട്ട് ഗാലറി ഉദ്ഘാടനം ചെയ്യാനെത്തവെയാണ് ജനത്തെ മുഴുവന്‍ കേറ്റ് ഞെട്ടിച്ചത്.
അടിവസ്ത്രങ്ങളൊന്നും ധരിക്കാതെ അതിസുതാര്യമായ ഗൗണും അണിഞ്ഞാണ് കേറ്റ് മോസ് ഉദ്ഘാടന ചടങ്ങിനെത്തിയത്. കൂട്ടിന് കാമുകന്‍ ജെയ്‍മി ഹിന്‍സും മകള്‍ ലില ഗ്രേസുമുണ്ടായിരുന്നു.
എപ്പോഴുമെന്ന പോലെ കേറ്റിനെ കാണാന്‍ നല്ല ഭംഗിയായിരുന്നുവെന്നാണ് കാഴ്ചക്കാരിലൊരുവന്‍ പ്രതികരിച്ചത്. അടിവസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ലെന്ന കാര്യം വ്യക്തമായിരുന്നുവെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.
കാമുകന്‍ മാത്രമായിരുന്നു ഈ വേഷത്തില്‍ കേറ്റിനൊപ്പമുണ്ടായിരുന്നതെങ്കില്‍ തങ്ങള്‍ക്ക് ഇത്ര അമ്പരപ്പുണ്ടാകുമായിരുന്നില്ലെന്ന് വേറെ ചിലര്‍ പ്രതികരിക്കുന്നു. സ്വന്തം മകളെയും കൂടെക്കൂട്ടി ഈ വേഷത്തില്‍ പൊതുചടങ്ങിനെത്തിയത് ഇവര്‍ക്ക് തീരെ ദഹിക്കുന്നില്ല.
കണ്ടു വളരാനുളള പരിശീലനമായിരിക്കും കേറ്റ് നല്‍കുന്നത്. മുളളിന്റെ മൂട്ടില്‍ മുള്ളേ കുരുക്കൂവെങ്കിലും.


Click it and Unblock the Notifications