»   » കേറ്റ് വിന്‍സ്ലെറ്റും ഒരു വള്ളം യുവാക്കളും

കേറ്റ് വിന്‍സ്ലെറ്റും ഒരു വള്ളം യുവാക്കളും

Posted By:
Subscribe to Filmibeat Malayalam
Kate Winslet
സാം മെന്‍ഡസുമായി വിവാഹ മോചനം നേടാനുള്ള തീരുമാനം വന്നതിന് പിന്നാലേ കേറ്റ് വിന്‍സ്‍ലെറ്റ് ആഘോഷങ്ങള്‍ക്കായി പോയെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം കേറ്റ് ഒരു സംഘം യുവാക്കളുമായാണ് മെക്സിക്കൊയിലെ പ്യൂര്‍ട്ടൊ വലാര്‍ട്ടാ കടല്‍തീരത്ത് തിമര്‍ത്തത്.

ബിക്കിനിയില്‍ കുറേ യുവാക്കളോടൊപ്പം ഒരു വഞ്ചിയില്‍ കറങ്ങി നടക്കുകയായിരുന്നത്രെ കേറ്റ്. പക്ഷേ യുവാക്കളുടെ കൂട്ടത്തില്‍ പുതിയ ഡേറ്റിംഗ് കൂട്ടുകാരനും ടൈറ്റാനിക്കില്‍ കേറ്റിന്റെ നായകനുമായ ലിയാനാഡോ ഡികാപ്രിയോ ഉണ്ടായിരുന്നില്ലത്രെ. ഇതിന്റെ കാരണം അന്വേഷിയ്ക്കുകയാണ് ഹോളിവുഡ് അന്തി പത്രങ്ങള്‍. ഇനി ഡികാപ്രിയോയെ വേണ്ടെന്നാണോ കേറ്റിന്റെ തീരുമാനം.

മോ‍ഡലായ ബാര്‍ റഫേലിയുമായി പ്രണയത്തിലാണ് ഡികാപ്രിയോ. ഒപ്പം കേറ്റുമായി ഡേറ്റിംഗും നടക്കുന്നുണ്ട്. എന്നാല്‍ ബാര്‍ റഫേലിയുമായി പിരിഞ്ഞാല്‍ ഡികാപ്രിയൊ കേറ്റിനടുത്തെത്തും എന്നാണ് കരുതുന്നത്.
ഹോളിവുഡില്‍ ആര് ആരോടൊപ്പം അന്തി ഉറങ്ങുന്നു എന്നത് എന്നും പുതുമയുള്ളത് തന്നെ. അതുകൊണ്ട് അന്തിപ്പത്രങ്ങള്‍ നിലനിന്ന് പോകുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam