സാഹചര്യങ്ങള്‍ തന്നെ നശിപ്പിച്ചെന്ന് ലിന്റ്സെ
തെറ്റായ സാഹചര്യങ്ങളുടെ ഇര മാത്രമാണ് താനെന്ന് ലിന്റ്സെ ലോഹന്‍ കുമ്പസരിക്കുന്നു. കുറെക്കാലമായി ലഹരി മോചന കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന ലിന്റ്സെ, താനെങ്ങനെ ഇങ്ങനെയായെന്ന കാര്യം തുറന്നു പറയുകയാണ്.
സാഹചര്യ്ങ്ങളാണ് എന്റെ ജീവിതചര്യ ഇങ്ങനെയാക്കി തീര്‍ത്തത്. പീപ്പിള്‍സ് മാസികയോട് ലിന്റ്സെ പറയുന്നു.
റിഹാബ് സെന്ററില്‍ നിന്നും ചികിത്സ കഴിഞ്ഞിറങ്ങിയ ശേഷം ചില കാര്യങ്ങളില്‍ നിന്നും താന്‍ ബോധപൂര്‍വം വിട്ടു നില്‍ക്കാറുണ്ടെന്നും ലിന്റ്സെ വെളിപ്പെടുത്തുന്നു.
ഇനി നല്ലകാര്യങ്ങളില്‍ ശ്രദ്ധയുന്നി മുന്നോട്ടു പോകാനാണ് 21കാരിയായ സുന്ദരിയുടെ തീരുമാനം.
പരീക്ഷണ ഘട്ടങ്ങളില്‍ തന്നെ കൈവെടിയാതിരുന്ന സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ലിന്റ്സെ നന്ദി പറയുന്നു. "എന്റെ കുടുംബം എനിക്കേറെ പ്രിയപ്പെട്ടതാണ്. എന്നും എന്നെ പിന്തുണച്ചിട്ടേയുളളൂ എന്റെ കുടുംബം. മികച്ച കുടുംബാന്തരീക്ഷത്താല്‍ അനുഗ്രഹീതയാണ് ഞാന്‍".
ചികിത്സയ്ക്കു ശേഷം ഒന്നു രണ്ടു ചിത്രങ്ങളില്‍ ലിന്റ്സെയെ കരാര്‍ ചെയ്തിട്ടുണ്ട്. ഒരു പുതിയ ആല്‍ബവും ഇറങ്ങുന്നുണ്ട്. താന്‍ വീണ്ടും തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും ഇനി വിവാദങ്ങള്‍ക്കില്ലെന്നുമാണ് ആരാധകരുടെ പ്രിയപ്പെട്ട ലിലോ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications