എ റോഡിന്റെ കിടക്കയില്‍ മഡോണ
മഡോണയും അലെക്സ് റോഡ്രിഗ്സും തമ്മില്‍ കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് ആരോപണം. കാന്‍ഡിസ് ഹൗളിഹാന്‍ എന്ന സുന്ദരിയാണ് ഈ വിവരം വെളിപ്പെടുത്തുന്നത്. താനും അലക്സിന്റെ കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു.
വിവാഹമോചനം നേടി മഡോണ അധികം താമസിയാതെ അലക്സിന്റെ മാറില്‍ അഭയം തേടുമെന്നും ഇവര്‍ ന്യൂസ് ഓഫ് ദി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പ്രവചിക്കുന്നു. ലോകപ്രശസ്തനായ ബേസ് ബാള്‍ കളിക്കാരനാണ് എ റോഡ് എന്നറിയപ്പെടുന്ന അലക്സ്.
അലക്സിന്റെ ഹൃദയത്തില്‍ ഇടംനേടിയ മഡോണ ഭാഗ്യവതിയാണെന്ന് ഹൗളിഹാന്‍ അസൂയപ്പെടുന്നു.
ഇരുവരും തമ്മില്‍ ഒന്നു ചേര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും ശക്തരായ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കുമത്രേ ഇവര്‍. ഗേ റിച്ചിയെ മഡോണയില്‍ നിന്നകറ്റാന്‍ ലോകത്ത് ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് എ റോഡിനാണു പോലും. അലക്സിന്റെ ഭാര്യ സിന്തിയ ഗര്‍ഭിണിയായിരുന്നപ്പോഴാണ് തങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടതെന്നും ഹൗളിഹാന്‍ വെളിപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications