വിദഗ്ധന്‍ പറയുന്നു, അത് മണ്‍റോയല്ല
മെര്‍ലിന്‍ മണ്‍റോയുടെ സെക്സ് ടേപ്പ് തട്ടിപ്പാണെന്ന് മണ്‍റോ വിദഗ്ധന്‍.
മെര്‍ലിന്‍ മണ്‍റോ അജ്ഞാതനുമായി വദന സുരതം ചെയ്യുന്ന 16എംഎം ഫിലിം ഫുട്ടേജുണ്ടെന്ന കേയ മോര്‍ഗന്റെ വെളിപ്പെടുത്തലാണ് വിവാദമാകുന്നത്. 15 ലക്ഷം ബ്രിട്ടീഷ് പൗണ്ടിന് ഇത് താന്‍ അമേരിക്കയിലെ ഒരു ബിസിനസുകാരന് വാങ്ങിക്കൊടുത്തുവെന്നും മോര്‍ഗന്‍ അവകാശപ്പെട്ടിരുന്നു.
ഈ കഥ അത്ര വിശ്വസനീയമല്ലെന്നാണ് മണ്‍റോ വിദഗ്ധനായ മാര്‍ക്ക് ബെലിഖാസ് പറയുന്നത്. മോര്‍ഗനുമായി ഒരു ടെലിഫോണ്‍ സംഭാഷണം നടത്തിയ ശേഷമാണ് മാര്‍ക്ക് ഈ നിഗമനത്തിലെത്തിയത്.
മണ്‍റോയുടെ പേരുപയോഗിച്ച് പണം കൊയ്യാനിറങ്ങിയവരില്‍ മറ്റൊരാള്‍ മാത്രമാണ് മോര്‍ഗനെന്ന് മാര്‍ക്ക് ആരോപിക്കുന്നു. ഒരു പുസ്തകമോ ഡോക്യുമെന്ററിയോ വിപണനം ചെയ്യാനുളള തന്ത്രമാണ് മോര്‍ഗന്‍ പറയുന്ന കഥ. അതിന് വലിയ വിശ്വാസ്യതയൊന്നുമില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()


Click it and Unblock the Notifications