»   » മിസ് യുഎസ്എ സ്ട്രിപ്റ്റീസ് വിവാദത്തില്‍

മിസ് യുഎസ്എ സ്ട്രിപ്റ്റീസ് വിവാദത്തില്‍

Subscribe to Filmibeat Malayalam
Rima Fakish, Miss USA 2010
ഈവര്‍ഷത്തെ മിസ് യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടത് ലബനീസ് വംശജയായ മിസ് മിഷിഗണ്‍ റീമ ഫക്കീ ആണ്. മിസ് യു എസ് എ ആയിട്ട് ദിവസം ഒന്ന് കഴിഞ്ഞില്ല. അതിനിടയില്‍ വിവാദത്തില്‍ അകപ്പെട്ടിരിയ്ക്കുകയാണ് റീമ. റീമയുടെ ഫേസ് ബുക്ക് പേജ് കാണാം.


മിസ് അമേരിയ്ക്ക ആവുന്ന ആദ്യത്തെ അറബ് വംശജ ആയിരിയ്ക്കും റീമ. പക്ഷേ അതൊന്നുമല്ല ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്.
ഈ 24കാരി കുറച്ച് കാലം മുമ്പ് ഒരു സ്ട്രിപ്റ്റീസ് പോള്‍ ഡാന്‍സിംങ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്രെ. മോജോ എന്ന റേഡിയൊ സ്റ്റേഷനാണ് ഈ മത്സരം സംഘടിപ്പിച്ചത്. ഇപ്പോള്‍ റീമയുടെ ആ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് ഈ റേഡിയൊ സ്റ്റേഷന്‍.മത്സരത്തില്‍ കിട്ടിയ സമ്മാനങ്ങള്‍ റീമ സ്വീകരിയ്ക്കുകയും ചെയ്തത്രെ. റീമയുടെ യുഎസ്എ സുന്ദരി പട്ടം തന്നെ തെറിയ്കുമോയെന്ന് കാണേണ്ടിയിരിയ്ക്കുന്നു.

നീല ടോപ്പും ചുവന്ന ചെറു നിക്കറുമണിഞ്ഞ് മത്സരത്തില്‍ പങ്കെടുത്ത റീമ വിവസ്ത്രയായില്ലെന്ന് മോജോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത്രയും ആശ്വാസം.

റീമയുടെ വീഡിയൊ കാണൂ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam