»   » വാടക ഗര്‍ഭം, നികോളിന് പെണ്‍കുഞ്ഞ്

വാടക ഗര്‍ഭം, നികോളിന് പെണ്‍കുഞ്ഞ്

Posted By:
Subscribe to Filmibeat Malayalam
Nicole Kidman and Keith Urban
വാടകയ്ക്കെടുത്ത ഗര്‍ഭ പാത്രത്തിലൂടെ നികോള്‍ കി‍ഡ്‍മാന് പെണ്‍കഞ്ഞ്. നികോള്‍ കിഡ്‍മാന്‍ കീത്ത് അര്‍ബന്‍ ദമ്പതിമാര്‍ക്കാണ് ഡിസംബര്‍ 28 ന് പെണ്‍ കുഞ്ഞ് പിറന്നത്.

ഫെയ്ത്ത് മാര്‍ഗററ്റ് കി‍ഡ്‍മാന്‍ അര്‍ബന്‍ എന്ന് പേരും ഇട്ട് കഴിഞ്ഞു. നാഷ്‍വില്ലെയിലെ ഒരു സ്ത്രീയാണ് നികോള്‍-കീത്ത് ദമ്പതിമാരുടെ കുഞ്ഞിനെ സ്വന്തം ഗര്‍ഭ പാത്രത്തില്‍ ചുമന്ന് പ്രസവിച്ച് നല്‍കിയത്. ഇവരോട് ദമ്പതിമാര്‍ അതീവ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.

43 കാരിയായ നിക്കോള്‍ ഹോളിവുഡിലെ പ്രശസ്തിയുടെ കൊടുമുടിയിലാണ്. 2006 ലാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് മറ്റൊരു മകള്‍ കൂടിയുണ്ട്. 2008 ല്‍ പിറന്ന റോസ്.

ഓസ്ത്രേലിയക്കാരിയായ അമേരിക്കന്‍ നടിയാണ് നിക്കോള്‍. രസകരം എന്ന് പറയട്ടെ ന്യൂ സൗത്ത് വേല്‍സ് ഇങ്ങനെ ഗര്‍ഭ പാത്രം വാടകയ്ക്ക് എടുക്കുന്നത് കുറ്റകരമാക്കാന്‍ പോവുകയാണ്. ബില്‍ പാസാക്കിയെങ്കിലും അത് നടപ്പാക്കി തുടങ്ങിയിട്ടില്ല. ഗര്‍ഭ പാത്രം വാടകയ്ക്ക് നല്‍കുന്ന വ്യക്തിയ്ക്ക് രണ്ട് വര്‍ഷം തടവും 1,10,000 ഡോളര്‍ വരെ പിഴയും നല്‍കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പണത്തിനായി ഗര്‍ഭ പാത്രം വാടകയ്ക്ക് നല്‍കുന്നത് ഓസ്ത്രേലിയയില്‍ കുറ്റകരമാണ്.

English summary
Oscar-winning actress Nicole Kidman and her country star husband, Keith Urban, announced on Monday they were parents of a new baby daughter born with a surrogate. "Our family is truly blessed, and just so thankful, to have been given the gift of baby Faith Margaret," the couple said in a statement.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam