ചാവല്ലേ പൊന്നേ, ഞാനില്ലേ കൂടെ!
മുന്‍കാമുകന്‍ ഓവന്‍ വില്‍സണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വാര്‍ത്ത കേട്ട് നടി കേറ്റ് ഹഡ്സണ് സങ്കടം അടക്കാന്‍ കഴിയുന്നില്ല. ഓവന് എല്ലാ സ്നേഹവും പിന്തുണയും കൊടുക്കാന്‍ താന്‍ തയ്യാറാണെന്നാണ് കേറ്റ് ഇപ്പോള്‍ പറയുന്നത്.
നടന്‍ ഡാക്സ് ഷെപ്പേര്‍ഡും കേറ്റും തമ്മില്‍ രമിക്കുന്ന ചിത്രങ്ങള്‍ കണ്ടതിലുളള സങ്കടം സഹിക്കാന്‍ വയ്യാതെയാണത്രേ ഓവന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ തനിക്കിപ്പോഴും ഓവനോട് പെരുത്ത പ്രണയമാണെന്ന് കേറ്റ് കോണ്‍ടാക്ട് മ്യൂസിക്കിനോട് പറയുന്നു. ഓവന് വേണ്ടതെല്ലാം നല്‍കാന്‍ താന്‍ ഒരുക്കമാണെന്നും മുന്‍കാമുകി തുറന്നു പറഞ്ഞു.
എന്നാല്‍ കേറ്റിനെ അങ്ങനെ വിശ്വസിക്കാന്‍ ഓവന്റെ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറല്ല. ആശ്വാസവുമായി നേരില്‍ കാണാനുളള കേറ്റിന്റെ എല്ലാ ശ്രമങ്ങളും അവര്‍ പരാജയപ്പെടുത്തി.
കേറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ കേറ്റിന്റെ സന്ദേശങ്ങള്‍ ഓവന് കൈമാറിനോ അവര്‍ തയ്യാറല്ല. തുടര്‍ന്നാണ് തന്റെ പ്രണയം കാമുകി പത്രക്കാരോട് പറഞ്ഞത്.
ഉരുകുന്ന ഈ മനസിന്റെ വേദന പത്രം വഴിയെങ്കിലും എത്തേണ്ടടത്ത് എത്തുമെന്ന് കേറ്റ് ആശ്വസിക്കുന്നു.


Click it and Unblock the Notifications