കാമലോലനായി പൂര്‍വകാമുകന്‍

അങ്ങനെയൊരു ചിത്രം ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിലെ നായിക സാക്ഷാല്‍ പാരിസ് ഹില്‍ട്ടണ്‍. സെക്സ് ടേപ്പു മുതലിങ്ങോട്ട് വിവാദങ്ങളുടെ എണ്ണമറ്റ പരമ്പരയിലെ നായികാവേഷം കെട്ടിയ പാരിസ് ഇപ്പോള്‍ നല്ല കുട്ടിയായി, ബെന്‍ജി മാഡെന്റെ കാമുകീപട്ടമലങ്കരിച്ചു കഴിയുകയാണ്.
അപ്പോഴാണ് മുന്‍കാമുകന്‍ സ്റ്റോവ്രോസ് നിയാക്കോസിന്റെ രംഗപ്രവേശം. മിയാമിയിലെ മോക്കായ് നിശാക്ലബില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് മുന്‍കാമുകീകാമുകന്മാര്‍ വശപ്പെശകായി നില്‍ക്കുന്ന ചിത്രം ഏതോ പാപ്പരാസിയുടെ കാമറയില്‍ പതിഞ്ഞത്.
2006ല്‍ പാരിസിന്റെ കാമുകപദമലങ്കരിച്ച സുന്ദരനാണ് സ്റ്റാവ്രോസ്. തമ്മില്‍ പിരിഞ്ഞതിനു ശേഷം പാരിസിനെ കയ്യകലത്തില്‍ കിട്ടിയ സന്തോഷം മുന്‍കാമുകന്‍ നന്നായി ആഘോഷിച്ചെന്നാണ് വര്‍ത്തമാനം. ഏറെ നേരം നീണ്ടു നിന്ന പഞ്ചാരയടി കഴിഞ്ഞ് മുന്‍കാമുകന്റെ വിരലുകള്‍ പൂര്‍വകാമുകിയുടെ മേനിയില്‍ അല്‍പസ്വല്‍പം തലോടലൊക്കെ നടത്തി.
പാരിസില്‍ നിന്ന് വേര്‍പിരിഞ്ഞ് തനിക്കൊരു ജീവിതമില്ലെന്ന് ഇക്കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ബെന്‍ജി മാഡെന്‍ ഈ ചിത്രം കണ്ട് എങ്ങനെ പ്രതികരിക്കുമെന്നറിയാനാണ് ഹോളിവുഡ് കാത്തിരിക്കുന്നത്. അടുത്തു തന്നെ വിവാഹമുണ്ടാകുമെന്നും ഉടന്‍ തന്നെ തങ്ങള്‍ക്കു കുഞ്ഞു പിറക്കുമെന്നുമൊക്കെയാണ് ഇരുവരും പറഞ്ഞു നടക്കുന്നത്.
ബെന്‍ജി കണ്ട സ്വപ്നങ്ങളുടെ പൂക്കൂട സ്റ്റാവ്രോസ് തട്ടിമറിക്കുമോ? പാരിസിന്റെ രാപ്പനി കൃത്യമായി അറിയുന്നത് ബെന്‍ജിയെക്കാള്‍ സ്റ്റാവ്രോസ് ആണെന്നു വരുമോ? കാത്തിരിക്കാം.


Click it and Unblock the Notifications