ഒരുമ്മ, ആലിംഗനം, വേറൊന്നുമില്ല!
നടന്‍ ജോഷ് ഹാര്‍ട്ട്നെറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് തീര്‍ത്തു പറയുകയാണ് അമേരിക്കയിലെ പാട്ടുകാരി റിഹാന. വയസ് പത്തൊമ്പതേയുളളുവെങ്കിലും യുക്തിസഹമായി ചിന്തിക്കാന്‍ സുന്ദരിക്കുട്ടി മിടുക്കി തന്നെ.
ജോഷുമായി റിഹാന കൊണ്ടുപിടിച്ച പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍ പരക്കുന്നത്. തെളിവായി ഇരുവരും തമ്മില്‍ ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിത്രവും അവര്‍ ഹാജരാക്കുന്നു.
എന്നാല്‍ അതില്‍ കാര്യമില്ലെന്നാണ് റിഹാന പറയുന്നത്. ഒരു നൈറ്റ് ക്ലബില്‍ വച്ച് ഇരുവരും കണ്ടുവെന്നത് സത്യം. പരസ്പരം കണ്ടസ്ഥിതിക്ക് ഒന്ന് ആലിംഗനം ചെയ്തു. ഒരു ചുംബനവും കൈമാറി. ഇത് ഇത്ര കൊട്ടിഗ്ഘോഷിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തില്‍ കാര്യമില്ലാതില്ല.
ഒരു സുഹൃത്തിനൊപ്പം പുറത്തു പോകാനോ സ്വയം മറന്നൊന്നു ചുംബിക്കാനോ ഈ പത്രക്കാര്‍ സമ്മതിക്കുന്നില്ലെന്നൊരു പരാതിയും റിഹാന ഉന്നയിക്കുന്നുണ്ട്. അലൂര്‍ മാസികയോടാണ് പാട്ടുകാരിക്കുട്ടി മനസു തുറന്നത്.
ഈ ചെറുപ്രായത്തിനുളളില്‍ ഇത് മൂന്നാം പ്രേമമാണ് റിഹാനയ്ക്കു മേല്‍ ആരോപിക്കപ്പെടുന്നത്. നടന്മാരായ ഷിയാ ലാബെഫും ജെയ് സെഡുമായിരുന്നു മറ്റു പേര്‍.
അവരുമായും ഈ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളോ എന്ന ചോദ്യത്തിന് പക്ഷേ റിഹാന മറുപടി പറഞ്ഞില്ല.


Click it and Unblock the Notifications