മര്‍ഫിയുടെ ലിംഗം വെട്ടുമെന്ന് വിക്ടോറിയ ബെക്കാം
സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണം. തന്റെ കൂട്ടുകാരിയെ ചതിച്ചവന്റെ ലിംഗം വെട്ടുമെന്ന് പരസ്യമായി ആക്രോശിച്ച വിക്ടോറിയ ബെക്കാം സൗഹൃദത്തിന് നല്‍കുന്നത് പുതിയ മാനം.
വിക്ടോറിയ ബെക്കാം കമിങ് ടു അമേരിക്ക എന്ന പുതിയ റിയാലിറ്റി ഷോയിലാണ് സ്പൈസസ് ഗേള്‍സിലെ പ്രധാനി വിക്ടോറിയ ബെക്കാം എഡ്ഡി മര്‍ഫിയ്ക്കെതിരെ ആഞ്ഞടിച്ചത്.
ഗായിക മെല്‍ ബിയുടെ കുഞ്ഞിന്റെ പിതൃത്വ പരിശോധന നടത്താന്‍ നിര്‍ബന്ധിച്ചതിനാണ് എഡ്ഡി മര്‍ഫിയ്ക്കെതിരെ മെല്‍ബിയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ വിക്ടോറിയ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
വിക്ടോറിയ ഏറ്റവും വെറുക്കുന്ന പ്രശസ്തന്‍ ആരെന്ന ചോദ്യത്തിന് എഡ്ഡി മര്‍ഫിയെന്ന് ഉത്തരം പറഞ്ഞു.
തരം കിട്ടിയാല്‍ എഡ്ഡിയുടെ ഭക്ഷണത്തില്‍ താന്‍ കാര്‍ക്കിച്ചു തുപ്പുമെന്നും അയാളുടെ ലിംഗം വെട്ടുമെന്നും വിക്ടോറിയ തുറന്നടിച്ചു.
എഡ്ഡി മര്‍ഫി ഡിഎന്‍എ ടെസ്റ്റ് മെല്‍ബി വിക്ടോറിയ ബെക്കാം eddy murphy ഹോളിവുഡ് hollywood mel b victoria beckam


Click it and Unblock the Notifications