ലൗ ഗുരുവിനെതിരെ അമേരിക്കന്‍ ഹിന്ദുക്കള്‍

By Staff

ലോസ്‌ ഏഞ്ചല്‍സ്‌: വെള്ളിയാഴ്‌ച പ്രദര്‍ശനത്തിനെത്തുന്ന ഹോളിവുഡ്‌ ഹാസ്യ ചിത്രമായ ലൗ ഗുരുവിനെതിരെ അമേരിക്കന്‍ ഹിന്ദു സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി.ചിത്രത്തിനെതിരെ പ്രക്ഷോഭ പരിപാടികളും ഹിന്ദു സംഘടനകള്‍ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു.

മൈക്‌ മയേഴ്‌സ്‌ നായകനായ ചിത്രത്തില്‍ ഇന്ത്യയിലെ ആശ്രമത്തില്‍ വളര്‍ന്ന ഗുരു പിട്‌ക എന്നയാള്‍ യുഎസിലേക്ക്‌ കുടിയേറുകയും പ്രശസ്‌തിയാര്‍ജ്ജിയ്‌ക്കുന്നതിനായി ഒരു കനേഡിയന്‍ ഹോക്കി താരത്തിന്റെ വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മാറ്റാനായി സ്വയം രംഗത്തു വരുന്നതായാണ്‌ കഥ.

പ്രക്ഷോഭങ്ങളുടെ ഭാഗമായി 5000ത്തോളം പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹര്‍ജി ചിത്രത്തിലെ നായകനായ മൈക്ക്‌ മയേഴ്‌സിന്‌ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ അയച്ചു കഴിഞ്ഞു.

ചിത്രത്തില്‍ ഹിന്ദുക്കളെ അപമാനിയ്‌ക്കുന്നതായി ഒന്നുമില്ലെന്നും സിനിമയിലെ കഥ സാങ്കല്‌പികമാണെന്നും ലൗ ഗുരുവിന്റെ നിര്‍മാതാക്കളായ പാരമൗണ്ട്‌ പിക്‌ചേഴ്‌സ്‌ വക്താക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

എന്നാല്‍ സിനിമയിലെ നായക കഥാപാത്രം കാവി കാവി വസ്ത്രമണിഞ്ഞ് രുദ്രാക്ഷവുമേന്തിയാണ്‌ പ്രത്യക്ഷപ്പെടുന്നതെന്നും ഇത്‌ ഹിന്ദു മതത്തെ അപഹാസ്യമാക്കാനുള്ള ശ്രമമാണെന്നും അമേരിക്കയിലെ സനാതന സൊസൈറ്റി ഭാരവാഹി ഭാവനാ ഷിന്‍ഡെ ആരോപിയ്‌ക്കുന്നു.

ചിത്രത്തില്‍ ആവര്‍ത്തിച്ചു പറയുന്ന ഗുരു, കര്‍മ്മം, ആശ്രമം തുടങ്ങിയ വാക്കുകള്‍ ഇതിന്‌ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്തായാലും സിനിമയ്‌ക്കെതിരെയുള്ള ഹിന്ദുക്കളുടെ പ്രതിഷേധം വെറുതെയായെന്നു പറഞ്ഞു കൂടാ.

ലൗ ഗുരു ബ്രിട്ടനില്‍ റിലീസ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ ഹിന്ദുക്കള്‍ക്ക്‌ മാത്രമായി ഒരു പ്രത്യേക പ്രദര്‍ശനം നടത്തുമെന്ന്‌ പാരമൗണ്ട്‌ പിക്‌ചേഴ്‌സ്‌ ഉറപ്പു നല്‌കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X