ഒരു ചെയ്ഞ്ചിന് മോഷണമായാലോ...
വിവാദങ്ങള്‍ സൃഷ്ടിക്കാനും മാധ്യമങ്ങളില്‍ സ്ഥിരമായി ശ്രദ്ധാകേന്ദ്രമാവാനും ബ്രിട്ട്നി സ്പിയേഴ്സ് പല വേലകള്‍ കാട്ടിക്കൂട്ടുന്നുണ്ട്. രഹസ്യാവയവങ്ങള്‍ അനാവൃതമാക്കി ബ്രിട്ട്നി പലപ്പോഴും പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ക്യാമറ കണ്ണുകള്‍ക്ക് വിരുന്നൊരുക്കിയിട്ടുണ്ട്.
ഇത്തവണ അല്പം വ്യത്യസ്തമായ ഒരു വേലയാണ് ബ്രിട്ട്നി കാട്ടിയത്. ഒരു ഷോപ്പില്‍ നിന്ന് പണം നല്‍കാതെ വസ്ത്രവുമായി മുങ്ങാന്‍ ശ്രമിച്ചാണ് ബ്രിട്ട്നി വാര്‍ത്തയുണ്ടാക്കിയത്. 100 പൗണ്ട് വിലവരുന്ന വസ്ത്രവുമായി പണം നല്‍കാതെ മുങ്ങാന്‍ നോക്കുമ്പോഴാണ് ബ്രിട്നി കുടുങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച മെല്‍റോസ് അവന്യൂവില്‍ ബ്രിട്ട്നിയെത്തിയത് ഒരു പ്രിന്റ് ടോപ്പും ജീന്‍സും ധരിച്ചാണ്. പക്ഷേ പുറത്തിറങ്ങുമ്പോള്‍ ബ്രിട്ട്നി ധരിച്ചിരുന്നത് കറുത്ത നിറത്തിലുള്ള ടോപ്പാണ്. ഷോപ്പില്‍ നിന്നുമെടുത്ത ഈ ടോപ്പിന് ബ്രിട്ട്നി പണം നല്‍കിയിരുന്നില്ല.
ഷോപ്പ് വിടാനൊരുങ്ങിയ ഷോപ്പ് ജീവനക്കാര്‍ ബ്രിട്നിയെ തടഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന ഇരുപത്തഞ്ചോളം വരുന്ന അനുചരവൃന്ദം ജീവനക്കാരുമായി തട്ടിക്കയറി. കളവ് പിടിക്കപ്പെട്ടതോടെ താന്‍ പണം നല്‍കാന്‍ മറന്നതാണെന്ന് പറഞ്ഞ് ബ്രിട്നി കൂളായി തലയൂരി.
ഇതിനിടയില്‍ ബ്രിട്നിയുടെ ആരാധകരും പൊലീസും തമ്മില്‍ ഷോപ്പിന് പുറത്ത് ഉന്തും തള്ളുമുണ്ടായി. ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെല്ലാം വേലകള്‍.....


Click it and Unblock the Notifications