ബക്കാം രതിവീരനെന്ന് റെബേക്ക
ഒടുവില്‍ റെബേക്ക ലൂസ് മൗനം ഭജ്ഞിക്കുന്നു. അറിയില്ലേ റെബേക്കയെ? ഇംഗ്ലീഷ് ഫുട്ബാളിലെ ഫ്രീകിക്ക് മാന്ത്രികന്‍ ഡേവിഡ് ബെക്കാമിന്റെ പൂര്‍വ കാമുകി.
ബെക്കാമും താനും തമ്മിലുളള രതിജീവിതത്തിന്റെ രഹസ്യങ്ങള്‍ ടിവി ഷോയില്‍ തുറന്നു പറയാനൊരുങ്ങുകയാണ് റെബേക്ക. കാമുകിയുടെ മേനിയിലെ ബെക്കാമിന്റെ ഫ്രീകിക്കുകള്‍ യുകെ ടിവി ഷോയായ ജനറേഷന്‍ സെക്സ് എന്ന പരിപാടിയിലൂടെ പുറംലോകമറിയും.
സ്പാനിഷ് ഫുട്ബാള്‍ ക്ലബായ റെയല്‍ മാഡ്രിഡിനു വേണ്ടി 2003-04കാലത്ത് ബെക്കാം കളിച്ചപ്പോഴാണത്രേ ഇരുവരും തമ്മില്‍ ബന്ധപ്പെട്ടത്.
റെബേക്കയുമായുളള ബന്ധം ബെക്കാം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ വിക്ടോറിയയുമൊത്ത് സുന്ദരമായൊരു ജീവിതം നയിക്കുന്ന ബെക്കാം താനുമായുളള ബന്ധം നിഷേധിക്കുന്നതില്‍ അത്ഭൂതമില്ലെന്നാണ് റെബേക്കയുടെ നിലപാട്.
പ്രശസ്തരുടെ ഭൂതകാല രതിജീവിതം അനാവരണം ചെയ്യുന്ന പരിപാടിയാണ് ജനറേഷന്‍ സെക്സ്. ഇരുലിംഗങ്ങളിലുളളവരുമായും ഒരുപോലെ ലൈംഗിക ജീവിതം നയിക്കുന്ന റെബേക്ക തന്റെ രതിജീവിതത്തില്‍ ബെക്കാമിന്റെ പേരും പരാമര്‍ശിച്ചതില്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ സന്തോഷിക്കുകയാണ്. ഇതിന്റെ പേരില്‍ പ്രേക്ഷകരുടെ എണ്ണം ഏറുമെന്ന് അവര്‍ക്കറിയാം.
ബെക്കാം സ്പെയിനിലെത്തിയപ്പോള്‍ താന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെന്നും തങ്ങള്‍ ലൈംഗികമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് റെബേക്ക പറയുന്നത്. വിക്ടോറിയയും മൂന്നു കുട്ടികളുമൊത്ത് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ഡേവിഡിന് റെബേക്ക അല്‍പം സ്വൈരക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications