മോഡലിന് രാക്കൂട്ടായി ഡേവിഡ്
ഡച്ച് സ്വവര്‍ഗക്കാരിപ്പെണ്ണുങ്ങളെല്ലാം ചേര്‍ന്ന് ലെസ് ഡാഡി അവാര്‍ഡിന് ഡേവിഡ് വാലിയംസിനെ തിരഞ്ഞെടുത്തതിന്റെ പൊടിയും പുകയും അടങ്ങിയില്ല. അതിനു മുമ്പിതാ പഹയന്‍ വീണ്ടും ശ്രദ്ധ പിടിച്ചു പറ്റുന്നു.
തിളയ്ക്കുന്ന മേനിയഴകിന് ഉടമയായ ബ്രിട്ടന്റെ പുതിയ മോഡലിംഗ് വിസ്മയം സ്റ്റെഫ് വില്‍സണിന്റെ കാമുകപ്പട്ടം നേടിയെടുത്താണ് ഡേവിഡ് സര്‍വ പുരുഷന്മാരിലും അസൂയ പടര്‍ത്തുന്നത്.
ലണ്ടനിലെ സോഹോ ഹോട്ടലില്‍ ഒരു രാത്രി ഇവര്‍ ഒന്നിച്ചു കഴിഞ്ഞുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാപ്പരാസികളെ ആരെയും ആ ഏരിയയിലെങ്ങും അടുപ്പിച്ചില്ലത്രേ!
സ്വവര്‍ഗ പ്രേമികളായ പുരുഷന്മാരുടെ ഇഷ്ടതാരങ്ങളായി മഡോണയെയും കെയിലി മിനോഗിനെയും തിരഞ്ഞെടുത്തതിന് സ്വവര്‍ഗസ്ത്രീകളുടെ മറുപടിയാണ് ലെസ് ഡാഡി അവാര്‍ഡ്. ഡച്ച് കമ്പനിയായ ലാവന്‍ഡര്‍ പ്രൊഡക്ഷന്‍സാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. നടന്‍ റസല്‍ ബ്രാന്‍ഡാണ് വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനം നേടിയ സുന്ദരന്‍.


Click it and Unblock the Notifications